കേരളവുമായി സഹകരണം ശക്തമാക്കുമെന്ന് ബഹ്റൈന്‍
text_fieldsമനാമ: മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ബഹ്റൈനിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണം. വ്യാഴാഴ്ച പുലര്‍ച്ചെ വിമാനമിറങ്ങിയ അദ്ദേഹത്തെ ബഹ്റൈന്‍ ഭരണാധികാരികളും വ്യവസായികളും ഇന്ത്യന്‍ അംബാസഡറും ബഹ്റൈനിലെ ഇടതുപക്ഷ സംഘടനായ ‘പ്രതിഭ’യുടെ ഭാരവാഹികളും മറ്റും ചേര്‍ന്നാണ് സ്വീകരിച്ചത്. ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരളവുമായി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. സാംസ്കാരികം, വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ കൈകോര്‍ക്കാനും ധാരണയായി. തലമുറകളായി മലയാളികളും കേരളവുമായുള്ള ഊഷ്മള ബന്ധം കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. തന്‍െറ മുതുമുത്തച്ഛന്‍െറ ഡ്രൈവര്‍ മലയാളിയായിരുന്നു. അദ്ദേഹത്തിന്‍െറ മക്കള്‍ ഇപ്പോള്‍ ബഹ്റൈന്‍ പൗരന്മാരാണ്. മലയാളികളുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തടിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്‍െറ മാതൃക മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് കിരീടാവകാശിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്‍െറ വികസനത്തിനായി പ്രത്യേക ഫണ്ട് രൂപവത്കരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. ബഹ്റൈനില്‍ മലയാളികള്‍ക്കായി വിദ്യാഭ്യാസ സമുച്ചയം, ആരോഗ്യ പദ്ധതി എന്നിവയുടെ സാധ്യത മുഖ്യമന്ത്രി ആരാഞ്ഞു.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രമുഖ വ്യവസായികളായ എം.എ. യൂസുഫലി, ഡോ. രവി പിള്ള, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ തുടങ്ങിയവരും പങ്കെടുത്തു. മുഖ്യമന്ത്രിക്കായി കിരീടാവകാശി ഗുദൈബിയ കൊട്ടാരത്തില്‍ വിരുന്നൊരുക്കി. ബഹ്റൈന്‍ കിരീടാവകാശിയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. വ്യാഴാഴ്ച വൈകീട്ട് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 70ാം വാര്‍ഷിക ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് പ്രവാസികള്‍ ഒരുക്കുന്ന സ്വീകരണത്തിലും പങ്കെടുക്കും. ശനിയാഴ്ച കാലത്ത് നടക്കുന്ന ബഹ്റൈന്‍-കേരള വ്യാപാര, നിക്ഷേപ ഫോറത്തില്‍ അദ്ദേഹം സംബന്ധിക്കും. ശനിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രി മടങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.