ഉഭയകക്ഷി ബന്ധം വികസിപ്പിക്കൽ; ഒന്നാം ഉപപ്രധാനമന്ത്രിയും ഇന്ത്യൻ അംബസാഡറും ചർച്ച നടത്തി
text_fieldsകുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബഹ് ഇന്ത്യൻ അംബസാഡർ ഡോ. ആദർശ് സ്വൈകയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: സംയുക്ത സുരക്ഷാ സഹകരണം വർധിപ്പിക്കൽ, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറൽ എന്നിവയുടെ ഭാഗമായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബഹ് ഇന്ത്യൻ അംബസാഡർ ഡോ. ആദർശ് സ്വൈകയുമായി ചർച്ച നടത്തി.
കൂടിക്കാഴ്ചയിൽ സുരക്ഷ, കുറ്റകൃത്യങ്ങൾ തടയൽ, വൈദഗ്ധ്യം കൈമാറൽ എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി കുവൈത്തുമായുള്ള സുരക്ഷാ സഹകരണം വികസിപ്പിക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപര്യം അംബാസഡർ ഡോ. ആദർശ് സ്വൈക വ്യക്തമാക്കി.
യു.എസ്, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരുമായും ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബഹ് വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.