ഫയർഫോഴ്സ്-കുവൈത്ത് മുനിസിപ്പാലിറ്റി മേധാവികൾ ചർച്ച നടത്തി
text_fieldsഫയർഫോഴ്സ്-കുവൈത്ത് മുനിസിപ്പാലിറ്റി ചർച്ച
കുവൈത്ത് സിറ്റി: എകോപനവും സേവനനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫയർഫോഴ്സ് (കെ.എഫ്.എഫ്) ചീഫ് മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനൽ മുഹമ്മദ് അൽ അസ്ഫോറുമായി കൂടിക്കാഴ്ച നടത്തി.
പ്രധാന പദ്ധതികൾ ത്വരിതപ്പെടുത്തൽ, ലൈസൻസിങ് കാര്യക്ഷമമാക്കൽ, നിക്ഷേപകരും പദ്ധതി ഉടമകളും നേരിടുന്ന തടസ്സങ്ങൾ നീക്കം ചെയ്യൽ എന്നിവ ഇരുവരും ചർച്ച ചെയ്തു.
ബിസിനസ് കാലാവസ്ഥയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, പെർമിറ്റ് വിതരണം വേഗത്തിലാക്കുക, സാങ്കേതികവും ഭരണപരവുമായ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയും ഏകോപന യോഗത്തിൽ മുന്നോട്ടുവെച്ചതായി കെ.എഫ്.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.