റോഡ് സുരക്ഷാ പരിശോധന ശക്തം; 18,741 നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വേനൽക്കാല അവധിക്കാലത്ത് നിയമലംഘനങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ട്രാഫിക് പട്രോളിങ്, റോഡ് സുരക്ഷ പരിശോധനകൾ ശക്തമാക്കി. ഒരാഴ്ചക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 37 പ്രായപൂർത്തിയാകാത്തവരെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
ഗതാഗത നിയമലംഘനത്തിന് 18,741 കുറ്റപത്രങ്ങൾ പുറപ്പെടുവിച്ചതായി ട്രാഫിക് പട്രോളിങ് റിപ്പോർട്ട് ചെയ്തു. ഇതിൽ വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ ഉൾപ്പെടുന്നു.
46 വാഹനങ്ങൾ പിടിച്ചെടുത്തു. തിരയുന്ന 57 വാഹനങ്ങളും കണ്ടുകെട്ടി. അസാധാരണമായ സാഹചര്യങ്ങളിൽ കണ്ടെത്തിയ മൂന്ന് വ്യക്തികളെയും സാധുവായ തിരിച്ചറിയൽ രേഖ ഇല്ലാത്ത 22 പേരെയും റസിഡൻസി നിയമലംഘനങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ ഒളിച്ചോട്ടം എന്നിവക്ക് 116 പേരെയും പിടികൂടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.