രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തു
text_fieldsപിടികൂടിയ വസ്തുക്കൾ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മന്ത്രാവാദ വസ്തുക്കൾ കടത്താനുള്ള നീക്കം വിജയകരമായി തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. യാത്രക്കാരുടെ കൈവശം കണ്ടെത്തിയ മന്ത്രവാദവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കൾ കസ്റ്റംസ് പിടിച്ചെടുത്തു. '
രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾക്കും ആചാരങ്ങൾക്കും കർശന വിലക്കുള്ളതിനെ തുടർന്നാണ് നടപടി. ശുവൈഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫിസിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ലഗേജുകൾ പരിശോധിക്കുന്നതിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് ഇവ പിടികൂടുന്നതിലേക്ക് നയിച്ചത്. സംശയം തോന്നിയ ലഗേജുകളിലെ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് മന്ത്രവാദവുമായി ബന്ധപ്പെട്ട മാലകൾ, പേപ്പറുകൾ, മറ്റു വസ്തുക്കൾ എന്നിവ കണ്ടെത്തി.
രാജ്യത്ത് മന്ത്രവാദം, ആഭിചാര ക്രിയകൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നതിലും കുറ്റവാളികൾക്കെതിരെ നടപടികളും സ്വീകരിച്ചതിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമർപ്പണത്തെ അധികൃതർ പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.