യാക്കൂഖ് അൽ അസ്മിക്ക് ലോക അത്ലറ്റിക് അണ്ടർ-20 ചാമ്പ്യൻഷിപ് യോഗ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അത്ലറ്റ് യാക്കൂഖ് അൽ അസ്മിക്ക് ലോക അത്ലറ്റിക് അണ്ടർ -20 ചാമ്പ്യൻഷിപ്പ് യോഗ്യത. പെറുവിൽ ഈ വർഷം ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക്സിൽ 100 മീറ്റർ ഓട്ടത്തിൽ യാക്കൂഖ് അൽ അസ്മി പങ്കെടുക്കുമെന്ന് കുവൈത്ത് അത്ലറ്റിക്സ് ഫെഡറേഷൻ (കെ.എ.എഫ്) അറിയിച്ചു. ദുബൈയിൽ നടക്കുന്ന ഏഷ്യൻ അണ്ടർ-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് അൽ അസ്മിയെ ലോക അത്ലറ്റിക്സ് യോഗ്യതക്ക് അർഹനാക്കിയതെന്ന് കെ.എ.എഫ് അംഗമായ ഫാറൂഖ് അൽ ഷെർ പറഞ്ഞു. ഏഷ്യൻ അണ്ടർ-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഫൈനലിൽ യാക്കൂഖ് അൽ അസ്മി നാലാം സ്ഥാനത്തെത്തിയിരുന്നു. വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ അദ്ദേഹത്തിന് വിജയം നേരുന്നതായും ഫാറൂഖ് അൽ ഷെർ വ്യക്തമാക്കി. ലോക ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് കുവൈത്ത് താരങ്ങൾക്ക് കൂടുതൽ പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.