ഹാജിക്കയുടെ സ്മരണയിൽ ഉപന്യാസ മത്സരം
text_fieldsഐ.സി.ബി.എഫ് സംഘടിപ്പിച്ച ഹാജിക്ക ഉപന്യാസരചന
മത്സരത്തിൽനിന്ന്
ദോഹ: ഖത്തറിലെ സാമൂഹിക- സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ഹാജിക്കയുടെ സ്മരണാർഥം ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) സംഘടിപ്പിച്ച ഹാജിക്ക മെമ്മോറിയൽ ഉപന്യാസ മത്സരം വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഭവൻസ് പബ്ലിക് സ്കൂളിൽ നടന്ന മത്സരത്തിൽ ദോഹയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 240 വിദ്യാർഥികളാണ് പങ്കെടുത്തത്. വിജയികളെ വരും ആഴ്ചയിൽ നടക്കുന്ന പരിപാടിയിൽ പ്രഖ്യാപിക്കും.
ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, സറീന അഹദ്, ഹമീദ് റാസ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ്, കുൽവീന്ദർ സിങ്, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
40 വർഷത്തിലധികം നീണ്ട ഖത്തർ പ്രവാസം മാനുഷിക സേവനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ച ഹാജിക്കയോടുള്ള ആദരസൂചകമായാണ് ഐ.സി.ബി.എഫ് ഉപന്യാസ മത്സരം നടത്തുന്നത്.
2014 മുതലാണ് ഐ.സി.ബി.എഫ് നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥിസമൂഹത്തിൽ മാനുഷികമൂല്യങ്ങളും സാമൂഹികസേവന പ്രതിബദ്ധതയും വളർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.