Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഓപണിൽ നദാലില്ല

ഖത്തർ ഓപണിൽ നദാലില്ല

text_fields
bookmark_border
rafael nadal
cancel

ദോ​ഹ: തി​ങ്ക​ളാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്ന ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ പി​ൻ​വാ​ങ്ങി. ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ന് മു​മ്പ് പ​രി​ക്കി​നെ തു​ട​ർ​ന്ന് മാ​റി​നി​ന്ന ന​ദാ​ൽ, ഖ​ത്ത​റി​ലൂ​ടെ വീ​ണ്ടും തി​രി​ച്ചെ​ത്തു​മെ​ന്ന കാ​ത്തി​രി​പ്പി​നി​ടെ​യാ​ണ് പി​ന്മാ​റ്റം.

2023 ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​നി​ടെ പ​രി​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു താ​രം ക​ളം വി​ട്ട​ത്. തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഗ്രാ​ൻ​ഡ്സ്ലാം ത​യാ​റെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി ബ്രി​സ്ബേ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും പ​രി​ക്കേ​റ്റു. ദോ​ഹ​യി​ലൂ​ടെ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ​യാ​ണ് പൂ​ർ​ണ​മാ​യി ഫി​റ്റ​ല്ല എ​ന്ന​റി​യി​ച്ച് താ​രം പി​ൻ​വാ​ങ്ങു​ന്ന​ത്. മാ​ർ​ച്ച് മൂ​ന്നി​ന് ലാ​സ് വെ​ഗാ​സി​ലെ മ​ത്സ​ര​ത്തി​നാ​യി ഇ​പ്പോ​ൾ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael NadalQatar Open
News Summary - Rafael Nadal pulls out of Qatar Open
Next Story