Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി- ഇ​ന്ത്യ ബ​ന്ധം...

സൗ​ദി- ഇ​ന്ത്യ ബ​ന്ധം ശ​ക്ത​വും ദൃ​ഢ​വു​മാ​ണെ​ന്ന്​ സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
Indian Ambassador Dr. Suhail Ijaz Khan Aljauf Governor Ameer Faisal bin Nawaf bin Abdul Aziz held a meeting
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ ഇ​ജാ​സ് ഖാ​ൻ അ​ൽ​ജൗ​ഫ് ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ന​വാ​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ 

അ​ൽ​ജൗ​ഫ്​: സൗ​ദി അ​റേ​ബ്യ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​വും ദൃ​ഢ​വു​മാ​ണെ​ന്ന്​ സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ ഇ​ജാ​സ് ഖാ​ൻ പ​റ​ഞ്ഞു. അ​ൽ​ജൗ​ഫ്​ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ടാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലെ ആ​ശ​യ​വി​നി​മ​യം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ ബ​ന്ധ​ത്തി​​ന്‍റെ വി​പു​ലീ​ക​ര​ണ​മാ​ണ്. പ​ല മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് കൃ​ഷി​യി​ലും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ലും ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളും നി​ക്ഷേ​പ​ങ്ങ​ളു​മു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ സൂ​ചി​പ്പി​ച്ചു. അ​ൽ​ജൗ​ഫ്​ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ന​വാ​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​നെ​യും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ​യും അം​ബാ​സ​ഡ​ർ ​കാ​ണു​ക​യും അ​വ​രു​മാ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ ചി​ല പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​തി​ൽ ത​​ന്‍റെ സ​ന്തോ​ഷ​വും മ​തി​പ്പും​ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു. അ​ൽ​ജൗ​ഫ്​ മ​നോ​ഹ​ര​മാ​യ ഒ​രു ച​രി​ത്ര പ്ര​ദേ​ശ​മാ​ണെ​ന്നും നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ൽ സ​വി​ശേ​ഷ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorSaudi ArabiaAl-Jouf
News Summary - Indian Ambassador of Saudi Arabia says that Saudi-Indian relationship is strong and solid.
Next Story