Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ബ​സ്​ ഓ​ൺ...

‘ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​’ സേ​വ​നം ഇ​നി ബി​സി​ന​സ്​ ബേ​യി​ലേ​ക്കും

text_fields
bookmark_border
‘ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​’ സേ​വ​നം ഇ​നി ബി​സി​ന​സ്​ ബേ​യി​ലേ​ക്കും
cancel
camera_alt

‘ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​’ സേ​വ​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ്​

ദു​ബൈ: നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ (ആ​ർ.​ടി.​എ) ‘ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​’ സേ​വ​നം ഇ​നി ബി​സി​ന​സ്​ ബേ​യി​ലേ​ക്കും. ഒ​രു മാ​സ​ത്തെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന്​ ശേ​ഷ​മാ​ണ്​ പ​ദ്ധ​തി ബി​സി​ന​സ്​ ബേ ​ഭാ​ഗ​ത്തേ​ക്ക്​ കൂ​ടി നീ​ട്ടു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ ബ​സ് ഓ​ൺ ഡി​മാ​ൻ​ഡ് സ​ർ​വി​സ് ബി​സി​ന​സ് ബേ​യി​ലേ​ക്ക് നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ആ​ർ.​ടി.​എ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ശ​ക്​​രി പ​റ​ഞ്ഞു. എ​മി​റേ​റ്റി​ലെ നി​ര​വ​ധി കോ​ർ​പ​റേ​റ്റ് ഓ​ഫി​സു​ക​ളു​ടെ​യും ബി​സി​ന​സു​ക​ളു​ടെ​യും കേ​ന്ദ്ര​മാ​യ ബി​സി​ന​സ് ബേ​യി​ൽ സേ​വ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ബ​സ് ഓ​ൺ ഡി​മാ​ൻ​ഡ് സേ​വ​ന​ത്തി​ന് പൊ​തു​ഗ​താ​ഗ​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​കി​ച്ച്​ പു​തി​യ വി​പു​ലീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന മേ​ഖ​ല​ക​ളും മെ​ട്രോ, ട്രാം ​സ്റ്റേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ർ​ധി​ച്ചു. യാ​ത്ര​ക്കാ​രെ അ​വ​രു​ടെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും യാ​ത്ര​ചെ​യ്യാ​ൻ സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്ന സം​യോ​ജി​ത പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല ഇ​ത് പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ട്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​പ്പി​ൾ സ്റ്റോ​റി​ലും ഗൂ​ഗ്ൾ പ്ലേ ​സ്റ്റോ​റി​ലും ല​ഭ്യ​മാ​യ ദു​ബൈ ബ​സ് ഓ​ൺ ഡി​മാ​ൻ​ഡ് ആ​പ് വ​ഴി​യാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. 14 സീ​റ്റു​ക​ളു​ള്ള മി​നി ബ​സു​ക​ളാ​ണ് ഇ​തി​നാ​യി​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​പ് വ​ഴി സ​ർ​വി​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​കും. നി​ല​വി​ൽ അ​ൽ ബ​ർ​ഷ, അ​ൽ ന​ഹ്ദ, ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സ്, ബി​സി​ന​സ് ബേ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സേ​വ​ന​മു​ള്ള​ത്. ഈ ​വ​ർ​ഷാ​വ​സാ​നം എ​മി​റേ​റ്റി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സേ​വ​നം വ്യാ​പി​പ്പി​ക്കാ​ൻ ആ​ർ.​ടി.​എ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus on demanddubai.
News Summary - 'Bus on Demand' service now to Business Bay
Next Story