Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ട്ടി​ക​ളു​ടെ...

കു​ട്ടി​ക​ളു​ടെ കൗ​ണ്ട​റി​ന്​ ഒ​രു വ​യ​സ്സ്​; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഘോ​ഷം

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ കൗ​ണ്ട​റി​ന്​ ഒ​രു വ​യ​സ്സ്​; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഘോ​ഷം
cancel
camera_alt

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കു​ട്ടി​ക​ളു​ടെ കൗ​ണ്ട​റു​ക​ൾ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ ച​ട​ങ്ങ്​

ദു​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ട്ടി​ക​ളു​ടെ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​ർ സ്ഥാ​പി​ച്ച​തി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ടെ​ർ​മി​ന​ൽ 3ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്.

ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് അ​ൽ മ​ർ​റി, ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ, ദു​ബൈ എ​യ​ർ​പോ​ർ​ട്ട് എ​മി​ഗ്രേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ത​ലാ​ൽ അ​ഹ്​​മ​ദ് അ​ൽ ഷാ​ൻ​കി​തി എ​ന്നി​വ​രും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

2023 ഏ​പ്രി​ൽ 19ന് ​ആ​രം​ഭി​ച്ച കൗ​ണ്ട​റു​ക​ൾ ഇ​തി​ന​കം 5.65 ല​ക്ഷം കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യും സം​രം​ഭ​ത്തി​ന് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ലു​മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന കൗ​ണ്ട​റു​ക​ളാ​ണി​ത്. സ്വ​ന്ത​മാ​യി പാ​സ്‌​പോ​ർ​ട്ട് സ്റ്റാ​മ്പ് ചെ​യ്യാ​നും യാ​ത്രാ​നു​ഭ​വം കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നും ഇ​ത് കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്നു. നി​ല​വി​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും കു​ട്ടി​ക​ളു​ടെ പാ​സ്പോ​ർ​ട്ട് കൗ​ണ്ട​റു​ക​ളു​ണ്ട്.

ദു​ബൈ വി​മാ​ന​ത്താ​വ​ളം കു​ട്ടി​ക​ളു​ടെ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ര​ന്ത​രം പു​തി​യ വ​ഴി​ക​ൾ തേ​ടു​ക​യാ​ണെ​ന്നും ഭാ​വി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നും ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airportchildrens emigration counter
News Summary - children's counter; Excitement in aviation
Next Story