Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​മാ​നി​ക​ളു​ടെ...

ഒ​മാ​നി​ക​ളു​ടെ യു.​എ.​ഇ​യി​ലെ ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ റ​ദ്ദാ​ക്കും

text_fields
bookmark_border
saudi traffic
cancel

ദു​ബൈ: ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ന്​ പി​ന്നാ​ലെ ഒ​മാ​ൻ പൗ​ര​ന്മാ​ർ​ക്ക്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ സ​ന്തോ​ഷ വാ​ർ​ത്ത. യു.​എ.​ഇ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഒ​മാ​നി പൗ​ര​ന്മാ​രു​ടെ 2018 മു​ത​ൽ 2023 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ​ത്തെ പി​ഴ​ക​ൾ റ​ദ്ദാ​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ യു.​എ.​ഇ​യി​ലെ​ത്തി​യ ഒ​മാ​ൻ സു​ൽ​ത്താ​ന്​ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ചി​രു​ന്ന​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ രാ​ഷ്ട്ര​നേ​താ​ക്ക​ൾ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. 129 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ത്തി​ന്​ ക​രാ​റി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കു​മെ​ല്ലാം ആ​യി​ര​ക്ക​ണ​ക്കി​ന്​ ഒ​മാ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും യു.​എ.​ഇ​യി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. പ​ല​ർ​ക്കും ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ല​ഭി​ക്കാ​റു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്​ പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic finesuae-oman
News Summary - Omanis to cancel traffic violations in UAE
Next Story