Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightജീവിതവിജയത്തിന് ...

ജീവിതവിജയത്തിന് ഉപബോധമനസ്സിനെ അടുത്തറിയാം

text_fields
bookmark_border
ജീവിതവിജയത്തിന്   ഉപബോധമനസ്സിനെ അടുത്തറിയാം
cancel

ന​മ്മു​ടെ മ​ന​സ്സി​ന് പ്ര​ധാ​ന​മാ​യും ര​ണ്ട് ത​ല​ങ്ങ​ളാ​ണു​ള്ള​ത് - ബോ​ധ മ​ന​സ്സ്, ഉ​പ​ബോ​ധ മ​ന​സ്സ്. ബോ​ധ​മ​ന​സ്സി​ന് വെ​റും പ​ത്ത് ശ​ത​മാ​നം മാ​ത്രം ശ​ക്തി​യും ഉ​പ​ബോ​ധ മ​ന​സ്സി​ന് 90 ശ​ത​മാ​നം ശ​ക്തി​യും ഉ​ണ്ട്. നി​ങ്ങ​ള്‍ക്ക് അ​റി​യാ​വു​ന്ന​തെ​ന്തും ബോ​ധ​മ​ന​സി​ലെ കാ​ര്യ​ങ്ങ​ളാ​ണ്. നി​ങ്ങ​ള്‍ക്ക് തോ​ന്നു​ന്ന​തും, നി​ങ്ങ​ള്‍ ചെ​യ്യു​ന്ന​തും, കാ​ണു​ന്ന​തും, സ്പ​ര്‍ശി​ക്കു​ന്ന​തും എ​ല്ലാം ബോ​ധ​മ​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ബോ​ധ​മ​ന​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണ്, കാ​ര​ണം അ​ത് നി​ങ്ങ​ള്‍ക്ക് തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ്. എ​ന്നാ​ല്‍, നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സ് നി​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സി​ല്‍ നി​ങ്ങ​ള്‍ ഇ​തു​വ​രെ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള എ​ല്ലാം സൂ​ക്ഷ്മ​ത​യോ​ടെ ശേ​ഖ​രി​ച്ചി​രി​ക്കു​ന്നു. ഉ​പ​ബോ​ധ​മ​ന​സി​നെ ക്രി​യാ​ത്മ​ക​മാ​യി സ്വാ​ധീ​നി​ക്കാ​ന്‍ ബോ​ധ​മ​ന​സി​നെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് വി​ജ​യ​ത്തി​നു​ള്ള പ്ര​ധാ​ന ടെ​ക്‌​നി​ക്.

ന​മ്മു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ് നാം ​ചി​ന്തി​ക്കു​ക​യും പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​ത്യേ​കി​ച്ച്, ന​മ്മു​ടെ കു​ട്ടി​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍. ജീ​വി​ത​ത്തി​ലെ പ​ല കാ​ര്യ​ങ്ങ​ളും നി​ങ്ങ​ള്‍ ഓ​ര്‍ക്കു​ന്നി​ല്ലെ​ങ്കി​ലും, നി​ങ്ങ​ളു​ടെ മ​സ്തി​ഷ്‌​ക​ത്തി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള ഡാ​റ്റ നി​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തെ 90 മു​ത​ല്‍ 95 ശ​ത​മാ​നം വ​രെ സ്വാ​ധീ​നി​ക്കു​ന്നു.

നി​ങ്ങ​ള്‍ പു​തി​യ​തോ വ്യ​ത്യ​സ്ത​മാ​യ​തോ ആ​യ എ​ന്തെ​ങ്കി​ലും കാ​ര്യം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴോ അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്ഥി​രം പെ​രു​മാ​റ്റ​രീ​തി​ക​ളി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴോ ഉ​പ​ബോ​ധ​മ​ന​സ് നി​ങ്ങ​ള്‍ക്ക് വൈ​കാ​രി​ക​മാ​യും ശാ​രീ​രി​ക​മാ​യും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്നു. പു​തി​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ഴു​ള്ള ഭ​യ​വും അ​സ്വ​സ്ഥ​ത​യും നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സ് സ​ജീ​വ​മാ​യ​തി​ന്‍റെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ള്‍ മാ​ത്ര​മാ​ണ്.

നി​ങ്ങ​ള്‍ ശീ​ലി​ച്ച​തി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് പോ​ലും നി​ങ്ങ​ള്‍ക്ക് പി​രി​മു​റു​ക്ക​വും അ​സ്വ​സ്ഥ​ത​യു​മു​ണ്ടാ​ക്കും. നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സ്സി​നെ ശ​രി​യാ​യി പ്രോ​ഗ്രാം ചെ​യ്യു​ന്ന​തി​ന് നി​ങ്ങ​ളു​ടെ ബോ​ധ​മ​ന​സ്സി​നെ ഉ​പ​യോ​ഗി​ക്കാം. നി​ങ്ങ​ളു​ടെ എ​ല്ലാ വി​ധ​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ങ്ങ​ളു​ടെ മേ​ലും ഉ​പ​ബോ​ധ​മ​ന​സി​ന് നി​യ​ന്ത്ര​ണം ഉ​ള്ള​തി​നാ​ല്‍, കൂ​ടു​ത​ല്‍ പോ​സി​റ്റീ​വാ​യ സ്വ​ഭാ​വ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ത​ല​ച്ചോ​റി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക.

ഉ​പ​ബോ​ധ​മ​ന​സി​നെ പ​രി​ശീ​ലി​പ്പി​ക്കാം

1. പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ക

ഒ​രു പു​സ്ത​കം എ​ഴു​താ​നാ​ണ് നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം എ​ന്നു ക​രു​തു​ക. എ​ന്നാ​ല്‍ നി​ങ്ങ​ള്‍ക്ക് ആ​രം​ഭി​ക്കാ​നോ പൂ​ര്‍ത്തി​യാ​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. അ​ത് ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് നി​ങ്ങ​ളെ ത​ട​യു​ന്ന​ത് എ​ന്താ​ണ് എ​ന്ന് ആ​ദ്യം ക​ണ്ടെ​ത്തു​ക. ആ​രും ഇ​ത് വാ​യി​ക്കി​ല്ലെ​ന്ന് നി​ങ്ങ​ള്‍ ക​രു​തു​ന്ന​താ​ണോ, അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ഒ​രു പ​രി​ശീ​ല​നം ല​ഭി​ച്ച എ​ഴു​ത്തു​കാ​ര​ന​ല്ല എ​ന്നി​ങ്ങ​നെ എ​ന്തെ​ങ്കി​ലു​മാ​ണോ നി​ങ്ങ​ളു​ടെ ചി​ന്ത​യെ​ന്ന് ക​ണ്ടെ​ത്തു​ക. ഈ ​ചി​ന്ത​ക​ളെ​ല്ലാം തോ​ന്ന​ലു​ക​ള്‍ മാ​ത്ര​മാ​വാം. സ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. നി​ങ്ങ​ളു​ടെ അ​ബോ​ധ​മ​ന​സ് അ​ങ്ങ​നെ പ്ര​തി​ക​രി​ക്കാ​നാ​ണ് ശീ​ലി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് ഉ​പ​ബോ​ധ​മ​ന​സി​നെ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

2. ത​ട​സ്സ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ക

ചി​ന്ത​ക​ളെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രു​ത്തി​യ​തി​നു ശേ​ഷം നി​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യം ചെ​യ്യാ​ന്‍ മ​റ്റെ​ന്തു ത​ട​സ്സ​മാ​ണു​ള്ള​ത് എ​ന്ന് പ​രി​ശോ​ധി​ക്കു​ക. അ​ത് ചി​ല​പ്പോ​ള്‍ നി​ങ്ങ​ളു​ടെ സ​മ​യ​മി​ല്ലാ​യ്മ​യോ, കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യി​ല്ലാ​യ്മ​യോ എ​ന്തു​മാ​വാം. ത​ട​സ്സം മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം അ​വ ഓ​രോ​ന്നാ​യി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. സ​മ​യ​മെ​ടു​ത്ത് ഓ​രോ​ന്നാ​യി പ​രി​ഹ​രി​ക്കു​ക. വീ​ട്ടു​കാ​രെ കാ​ര്യം പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കാ​നും, ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ച്ച​ട​ക്ക​ത്തോ​ടെ ന​യി​ച്ച് സ​മ​യം ക​ണ്ടെ​ത്താ​നു​മെ​ല്ലാം നി​ങ്ങ​ള്‍ക്ക് ക​ഴി​യും.

3. ഉ​ദ്ദേ​ശ്യം ഉ​റ​പ്പി​ക്കു​ക

നി​ങ്ങ​ള്‍ എ​ന്താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ദൃ​ശ്യ​വ​ല്‍ക്ക​രി​ക്കു​ക. ത​ട​സ്സ​ങ്ങ​ളോ​ട് നി​ങ്ങ​ള്‍ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു പ്ലാ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ക. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ബോ​ധ​വാ​നാ​യി​രി​ക്കാ​നും തി​രി​ച്ച​റി​യാ​നും ബോ​ധ​മ​ന​സി​നെ സ​ജ്ജ​മാ​ക്കു​ക. നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സ് ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള എ​ല്ലാ ഇ​ന്‍പു​ട്ടു​ക​ളും പോ​ലെ​ത്ത​ന്നെ ഇ​തും സ്വീ​ക​രി​ക്കും. കാ​ല​ക്ര​മേ​ണ, നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സി​ന് പി​ന്തു​ട​രു​ക​യ​ല്ലാ​തെ മ​റ്റൊ​രു മാ​ര്‍ഗ​വു​മി​ല്ലാ​താ​കും.

ഉ​പ​ബോ​ധ​മ​ന​സി​ന്‍റെ ശ​ക്തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചി​ല ടെ​ക്‌​നി​ക്കു​ക​ള്‍

a. പോ​സി​റ്റീ​വ് സ്ഥി​രീ​ക​ര​ണ​ങ്ങ​ള്‍

പോ​സി​റ്റീ​വാ​യി മാ​ത്രം ചി​ന്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ക. നി​ങ്ങ​ള്‍ സ്വ​യം പ്ര​ചോ​ദി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും നി​ങ്ങ​ളെ​ക്കു​റി​ച്ച് ന​ല്ല​തു​മാ​ത്രം ചി​ന്തി​ക്കു​ക​യും പ​റ​യു​ക​യും ചെ​യ്യു​ക.

b. പ്ര​ചോ​ദ​നാ​ത്മ​ക ഉ​ദ്ധ​ര​ണി​ക​ള്‍

പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​ദ്ധ​ര​ണി​ക​ള്‍ വാ​യി​ക്കു​ന്ന​ത് പോ​സി​റ്റീ​വ് ചി​ന്ത വ​ള​ര്‍ത്താ​ന്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. നി​ങ്ങ​ളു​ടെ ചി​ന്ത​ക​ളെ വാ​ക്കു​ക​ളി​ലും ആ​ശ​യ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, ഉ​പ​ബോ​ധ​മ​ന​സ് നി​ങ്ങ​ളു​ടെ ചി​ന്താ​രീ​തി​യി​ലും ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ക്ഷ​ണ​ത്തി​ലും പോ​സി​റ്റീ​വ് പാ​റ്റേ​ണ്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തു​ട​ങ്ങും.

എ​ല്ലാ ദി​വ​സ​വും ഉ​ന്ന​മ​നം ന​ല്‍കു​ന്ന ഒ​രു ലേ​ഖ​നം വാ​യി​ച്ചും, നി​ങ്ങ​ളു​ടെ ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​മാ​യ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ചും, വി​ദ്യാ​ഭ്യാ​സ​പ​ര​മോ പ്ര​ചോ​ദ​നാ​ത്മ​ക​മോ ആ​യ പോ​ഡ്കാ​സ്റ്റു​ക​ള്‍ ശ്ര​വി​ച്ചും പ്ര​ചോ​ദ​നാ​ത്മ​ക വീ​ഡി​യോ​യോ സി​നി​മ​യോ ക​ണ്ടും ഇ​ത് ന​ട​പ്പി​ലാ​ക്കാം.

c. ല​ക്ഷ്യ​ങ്ങ​ള്‍ എ​ഴു​തി​വെ​ക്കു​ക

നി​ങ്ങ​ളു​ടെ ചി​ന്ത​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും ശീ​ല​ങ്ങ​ള്‍ ഉ​പ​ബോ​ധ​മ​ന​സി​ല്‍ സം​ഭ​രി​ച്ചു​വെ​ക്കു​ന്നു. അ​തു​കൊ​ണ്ട് ല​ക്ഷ്യ​ങ്ങ​ള്‍ പ​തി​വാ​യി എ​ഴു​തി​വെ​ക്കു​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. കാ​ല​ക്ര​മേ​ണ, ഉ​ല്‍പ്പാ​ദ​ന​ക്ഷ​മ​ത നി​ല​നി​ര്‍ത്തു​ക​യും നി​ങ്ങ​ളു​ടെ എ​ല്ലാ ല​ക്ഷ്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ങ്ങ​ളു​ടെ കം​ഫ​ര്‍ട്ട് സോ​ണി​ന്‍റെ ഭാ​ഗ​മാ​യി മാ​റും.

ഉ​പ​ബോ​ധ​മ​ന​സ്സ് എ​ങ്ങ​നെ സ​ജീ​വ​മാ​ക്കാം

1. ഉ​ച്ച​ത്തി​ലു​ള്ള വാ​യ​ന

നി​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സി​ന്‍റെ ശ​ക്തി അ​ണ്‍ലോ​ക്ക് ചെ​യ്യാ​നും സ​ജീ​വ​മാ​ക്കാ​നു​മു​ള്ള പ്ര​ധാ​ന താ​ക്കോ​ല്‍ ഉ​റ​ക്കെ​യു​ള്ള വാ​യ​ന​യാ​ണ്. ഒ​രു ക​ഷ​ണം ക​ട​ലാ​സ് എ​ടു​ത്ത് അ​തി​ല്‍ നി​ങ്ങ​ളു​ടെ ല​ക്ഷ്യം എ​ഴു​തു​ക, അ​ത് എ​ല്ലാ ദി​വ​സ​വും പ​ല​യാ​വ​ര്‍ത്തി ഉ​ച്ച​ത്തി​ല്‍ വാ​യി​ക്കു​ക.

2. ദൃ​ശ്യ​വ​ല്‍ക്ക​ര​ണം

ഉ​പ​ബോ​ധ​മ​ന​സി​ന്‍റെ ശ​ക്തി സ​ജീ​വ​മാ​ക്കു​ന്ന​തി​ന് ദൃ​ശ്യ​വ​ല്‍ക്ക​ര​ണം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ ആ​രം​ഭി​ക്കു​ക. ദൃ​ശ്യ​വ​വ​ത്​​ക​ര​ണം നി​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ല്‍ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ന​ല്‍കു​ക​യും ചെ​യ്യും.

ആ​ഗ്ര​ഹ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​യി സ​ങ്ക​ല്‍പ്പി​ക്കു​ക, ക​ണ്ണു​ക​ള്‍ അ​ട​യ്ക്കു​ക, ല​ക്ഷ്യം നേ​ടി​യെ​ന്ന് സ​ങ്ക​ല്‍പ്പി​ക്കു​ക, എ​ന്താ​ണ് ധ​രി​ക്കു​ന്ന​തെ​ന്ന് സ​ങ്ക​ല്‍പ്പി​ക്കു​ക, വി​കാ​ര​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും എ​ന്തെ​ല്ലാ​മാ​ണെ​ന്ന് സ​ങ്ക​ല്‍പ്പി​ക്കു​ക ഈ ​രീ​തി​യി​ല്‍ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ പോ​സി​റ്റി​വി​റ്റി​യും ശു​ഭാ​പ്തി​വി​ശ്വാ​സ​വു​മു​ള്ള ചി​ന്ത​ക​ള്‍ രൂ​പ​പ്പെ​ടു​ന്നു.

3. ധ്യാ​നി​ക്കു​ക

ധ്യാ​നി​ക്കാ​ന്‍ വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ളും വ​ഴി​ക​ളും ഉ​ണ്ടെ​ങ്കി​ലും നി​ങ്ങ​ള്‍ക്ക് അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ക്കാം. ആ​ദ്യം ശാ​ന്ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഒ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ക. ഇ​രി​ക്കു​ക, വി​ശ്ര​മി​ക്കു​ക, നി​ങ്ങ​ളു​ടെ ശ്വാ​സ​ഗ​തി​യെ പി​ന്തു​ട​രു​ക, ശേ​ഷം ശ്വാ​സ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ശ്ര​ദ്ധ​യും ഏ​കാ​ഗ്ര​ത​യും ശീ​ലി​ക്കാ​നും ത​ല​ച്ചോ​റി​ലെ അ​ഞ്ച് ത​രം​ഗ​ങ്ങ​ളെ ശാ​ന്ത​മാ​ക്കാ​നും, ഉ​പ​ബോ​ധ​മ​ന​സ്, വി​കാ​ര​ങ്ങ​ള്‍, വി​ചാ​ര​ങ്ങ​ള്‍ എ​ന്നി​വ സ​ജീ​വ​മാ​ക്കാ​നും ഇ​ത് നി​ങ്ങ​ളെ സ​ഹാ​യി​ക്കും.

4. സ്വ​ത​ന്ത്ര​മാ​യി എ​ഴു​തു​ക

സ്വ​ത​ന്ത്ര​മാ​യി എ​ഴു​തു​മ്പോ​ള്‍, ഉ​പ​ബോ​ധ​മ​ന​സി​ന്റെ ശ​ക്തി ഉ​പ​യോ​ഗി​ക്കാ​ന്‍ ത​ട​സ​മാ​യേ​ക്കാ​വു​ന്ന എ​ല്ലാ കാ​ര​ണ​ങ്ങ​ളെ​യും നി​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക​യും മ​റി​ക​ട​ക്കു​ക​യും ചെ​യ്യു​ന്നു. എ​ഴു​തു​മ്പോ​ള്‍ നി​ങ്ങ​ള്‍ക്ക് ശാ​ന്ത​വും വ്യ​ക്ത​വു​മാ​യ മ​ന​സ് ഉ​ണ്ടാ​യി​രി​ക്കും. നി​ങ്ങ​ളു​ടെ ബോ​ധ​മ​ന​സും ഉ​പ​ബോ​ധ​മ​ന​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ വ​ഴി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Psychology tipssubconscious mind
News Summary - For success in life Get to know the subconscious mind
Next Story