Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവുനായ് വിഷയം:...

തെരുവുനായ് വിഷയം: 2023ലെ ചട്ടം പരിശോധിക്കാൻ ​ഹരജിക്കാരോട് സുപ്രീംകോടതി

text_fields
bookmark_border
Street dog nuisance
cancel

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ​യ​ട​ക്കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ന്റെ വ്യാ​പ്തി വി​പു​ല​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. കേ​സി​ലെ ക​ക്ഷി​ക​ൾ ആ​ദ്യം 2023ലെ ​മൃ​ഗ​ങ്ങ​ളു​ടെ ജ​ന​ന നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, സ​ഞ്ജ​യ് ക​രോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. 2023ലെ ​ച​ട്ട​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​തെ​ന്നും അ​ത് പ​ഠി​ക്ക​ണ​മെ​ന്നും ബെ​ഞ്ച് പ​റ​ഞ്ഞു.

ച​ട്ട​ങ്ങ​ൾ പ​ഠി​ക്കാ​ൻ കു​റ​ച്ച് സ​മ​യം ന​ൽ​ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​രി​ലൊ​രാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഈ ​നി​യ​മ​മാ​ണ് കാ​ര്യ​ത്തി​ന്റെ കാ​ത​ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഈ ​ച​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ​ക്കു​റെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തി​നു​ശേ​ഷ​വും എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ക​ക്ഷി​ക​ൾ​ക്ക് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാം. കേ​സ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി മേ​യ് എ​ട്ടി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ, വി​ഷ​യ​ത്തി​ൽ ഇ​ട​ക്കാ​ല നി​ർ​ദേ​ശം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ്ര​സ​ക്ത​മാ​യ ച​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ അ​ധി​കാ​രി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ബോം​ബെ, കേ​ര​ള എ​ന്നി​വ​യു​ൾ​പ്പെ​ടെ ചി​ല ഹൈ​കോ​ട​തി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogstray dog
News Summary - Street dog issue: Supreme Court asks petitioners to review 2023 rule
Next Story