Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒരാൾക്ക്​ എങ്ങിനെ...

'ഒരാൾക്ക്​ എങ്ങിനെ ഇത്രയും ക്രൂരനാവാൻ കഴിയുന്നു'; മരുമകളെ ചങ്ങലയിൽ ബന്ധിച്ച്​ മർദിക്കുന്ന വീഡിയോക്ക്​ എതിരേ രോഷം പുകയുന്നു

text_fields
bookmark_border
ഒരാൾക്ക്​ എങ്ങിനെ ഇത്രയും ക്രൂരനാവാൻ കഴിയുന്നു; മരുമകളെ ചങ്ങലയിൽ ബന്ധിച്ച്​ മർദിക്കുന്ന വീഡിയോക്ക്​ എതിരേ രോഷം പുകയുന്നു
cancel

ബിജ്​നോർ: ഉത്തർപ്രദേശിലെ ബിജ്​നോറിൽ യുവതിയെ ചങ്ങലകൊണ്ട്​ ബന്ധിച്ചശേഷം മർദിക്കുകയും വലിച്ചുതാഴെയിടുകയും ചെയ്യുന്ന വീഡി​യോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു. വീഡിയോ​ക്ക്​ എതിരേ വ്യാപക പ്രതിഷേധമാണ്​ ട്വിറ്ററിൽ ഉൾപ്പടെ ഉയർന്നത്​. പൊലീസ്​ നടത്തിയ അന്വേഷണത്തിൽ മർദിച്ചയാളെ തിരിച്ചറിയുകയും അറസ്​റ്റ്​ചെയ്യുകയും ചെയ്​തു.


64 കാരനായ ഹൃദേശ്​കുമാറാണ്​ പിടിയിലായത്​. ഇയാളുടെ വിധവയായ മരുമകൾ സരോജ ദേവി(40)യാണ്​ മർദനത്തിന്​ ഇരയായത്​. സ്വത്ത്​ തർക്കമാണ്​ മർദനത്തിന്​ കാരണമെന്നാണ്​ പൊലീസ്​ പറയുന്നത്​. 'വീഡിയോയിലുള്ളത്​ ഹൃദേശ് കുമാറും യുവതി വിധവയായ മരുമകളായ സരോജ് ദേവിയും ആണ്. സ്വത്ത്​ സംബന്ധമായ തർക്കമാണ്​ അക്രമത്തിന്​ കാരണം. ഇയാളെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.​'-ബിജ്‌നോർ പോലീസ് സൂപ്രണ്ട് ധരംവീർ സിങ്​ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോക്ക്​ താഴെ വ്യാപക പ്രതിഷേധമാണ്​ ഉയർന്നത്​. 'ഒരാൾക്ക്​ എങ്ങിനെ ഇത്ര ക്രൂരനാകാൻ കഴിയുന്നു'-എന്ന്​ ഒരാൾ ട്വിറ്ററിൽ ചോദിച്ചു. 'ഒരു സ്​ത്രീയെ ചങ്ങലക്ക്​ ഇടണമെന്ന ചിന്ത എവിടന്നാണ്​ വരുന്നത്. അതാണ്​ ആദ്യം അന്വേഷിക്കേണ്ടത്​​'-മറ്റൊരാൾ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:father-in-lawviral videoWidowassaulting women
Next Story