വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗീയ ഭ്രാന്തന്മാരെ തോൽപ്പിക്കുന്നത്: പിണറായി
text_fieldsകോഴിക്കോട്: മാൻഹോൾ അപകടത്തിൽ മരിച്ച നൗഷാദിനെ കുറിച്ചുള്ള എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വർഗീയ ഭ്രാന്തന്മാരെ തോൽപ്പിക്കുന്നതാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾക്ക് നേരെ മോശമായ ഭാഷയിൽ വർഗീയ വികാരം ഇളക്കിവിടുന്ന ഈ ജൽപനങ്ങൾ മതനിരപേക്ഷമായി ചിന്തിക്കുന്ന കേരളത്തിലെ ജനങ്ങൾ അവജ്ഞയോടെ തള്ളണം. വർഗീയതയുടെ ഏറ്റവും പ്രകടമായ രൂപമാണ് ഇത്. വെള്ളാപ്പള്ളിയുടെ സ്വരം എപ്പോഴും വർഗീയതയുടെ ഭാഗമായി ഉയർന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നൗഷാദിനെയും അപഹസിക്കാൻ തയ്യാറായത്. കേരള സമൂഹവും എസ്.എൻ.ഡി.പിയിലെ മതനിരപേക്ഷരും വെള്ളാപ്പള്ളിയുടെ ഗൂഢോദ്ദേശ്യം തിരിച്ചറിയണമെന്നും പിണറായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.