Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതികളിലെ വിലക്ക്:...

കോടതികളിലെ വിലക്ക്: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യം

text_fields
bookmark_border
കോടതികളിലെ വിലക്ക്: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യം
cancel
camera_alt??????? ?????? ????????? ?????? ??????????????????? ????????????????? ??????????

കൊച്ചി: സംസഥാനത്തെ വിവിധ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള അപ്രഖ്യാപിത വിലക്കില്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ നേതാക്കള്‍ക്കും താല്‍പര്യമേറെ. പല പ്രശ്നങ്ങളിലും തങ്ങള്‍ക്ക് എതിരായ കോടതി വിമര്‍ശം ജനങ്ങള്‍ അറിയാതെ പോകുമെന്നതിനാലാണിത്. അതേസമയം, കോടതി വിധി വഴി ഉണ്ടാകുന്ന നിയമ പ്രാബല്യങ്ങളും ഇളവുകളും മറ്റും അറിയാനുള്ള പൊതുജനങ്ങളുടെ അവകാശമാണ് വിലക്കിലൂടെ ഹനിക്കപ്പെടുന്നത്.

തുറന്ന കോടതിയില്‍ ന്യായാധിപര്‍ വാക്കാല്‍ നടത്തുന്ന വിമര്‍ശങ്ങളും പരാമര്‍ശങ്ങളുമെല്ലാം മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ സമീപകാലത്തതുപോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ബാര്‍ കോഴക്കേസ് പരിഗണിക്കവെ; മന്ത്രി കെ.എം. മാണിക്കെതിരെ ‘സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്ന കോടതി പരാമര്‍ശം ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. തുടര്‍ന്നാണ് മന്ത്രി കെ.എം. മാണി രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.

മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയാക്കിയ നിരവധി വിമര്‍ശങ്ങളും തുറന്ന കോടതിയിലാണുണ്ടായത്. ഇത്തരം പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് സര്‍ക്കാറിന് വലിയ തലവേദനയാവാറുമുണ്ട്. ഇപ്പോഴത്തെ മാധ്യമ ഉപരോധത്തോടെ ഇത്തരം പരാമര്‍ശങ്ങള്‍ വാര്‍ത്തയാകുന്നതും അതുവഴിയുണ്ടാകുന്ന തലവേദനയും സര്‍ക്കാറിന് ഒഴിഞ്ഞുകിട്ടും. തുറന്ന കോടതിയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ മിക്കവാറും വിധിപ്പകര്‍പ്പില്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ, കോടതികളിലെ മാധ്യമ ഉപരോധം സര്‍ക്കാറിന് വലിയ സഹായമായി മാറും.

അതുകൊണ്ടുതന്നെയാണ് നിര്‍ണായകമായ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍നിന്ന് പ്രമുഖ നേതാക്കാള്‍ പലരും വിട്ടുനില്‍ക്കുന്നതും. അതേസമയം, കോടതികളില്‍നിന്ന് മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കല്‍കൂടിയാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ദോഷകരമായത് ഉള്‍പ്പെടെയുള്ള ഉത്തരവുകളെ പൊതുജനങ്ങള്‍ക്ക് നിയമപരമായി ചോദ്യം ചെയ്യാനുള്ള ഇടമാണ് കോടതി. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പല ഉത്തരവുകളും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതും ഈ വിവരമറിഞ്ഞ് നിരവധിപേര്‍ ഇത്തരം കേസുകളില്‍ കക്ഷിചേര്‍ന്ന് നീതി ഉറപ്പാക്കിയതുമെല്ലാം സമീപകാല സംഭവങ്ങളാണ്.

ഏറ്റവുമൊടുവിലായി സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി ചോദ്യംചെയ്തും നിരവധി ഹരജികള്‍ എത്തിയിരുന്നു. ഈ ഹരജികളിലെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഒട്ടനവധി സ്വകാര്യ ബസ് ഉടമകള്‍ ആശ്വാസം കൊള്ളുന്നതും. അഭിഭാഷകരടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയുന്നതോടെ ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിയാതെ പോകും. ഹരജി നല്‍കിയവരും എതിര്‍കക്ഷികളും മാത്രം വിധി അറിയുന്ന അവസ്ഥവരും. ഈ ഹരജിയുടെ ബലത്തില്‍ കാര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള ആയിരങ്ങളുടെ അറിയാനുള്ള അവകാശമാണ് തടയപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawyer attacks
Next Story