Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2016 9:33 AMUpdated On
date_range 7 April 2017 2:54 AMചാത്തന്നൂർ മോഹൻ അന്തരിച്ചു
text_fieldsbookmark_border
കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും ഗാനരചയിതാവുമായ ചാത്തന്നൂർ മോഹൻ അന്തരിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ വിശ്വനാഥൻ- ഭാർഗ്ഗവി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹത്തിന് 2000, 2001 വർഷങ്ങളിൽ മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്,കൊല്ലം കർമലറാണി ട്രെയിനിംഗ് കോളേജ് എന്നിവയിൽ വിദ്യാഭ്യാസം. 1979 മുതൽ അഞ്ചുവർഷം മലയാളനാട് വാരികയിൽ സബ് എഡിറ്റർ ആയിരുന്നു. 1984-ൽ കേരള കൌമുദിയിൽ പത്രപ്രവർത്തകനായി ചേർന്നു. 26 വർഷം കേരള കൌമുദിയിൽ പ്രവർത്തിച്ചു.
ഭാര്യ: ജയകുമാരി. മക്കൾ: പാർവ്വതി, മൈഥിലി, ഡോ: അനന്തുമോഹൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story