Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നിവോട്ടർമാർക്ക് 19...

കന്നിവോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്​പ്രസ്

text_fields
bookmark_border
കന്നിവോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്​പ്രസ്
cancel

കൊ​ച്ചി: വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലെ​ത്തു​ന്ന ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്ക് 19 ശ​ത​മാ​നം കി​ഴി​വി​ൽ ടി​ക്ക​റ്റൊ​രു​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. 18-22 പ്രാ​യ​പ​രി​ധി​യി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ (airindiaexpress.com) മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ജൂ​ൺ ഒ​ന്നു​വ​രെ ഓ​ഫ​ർ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ 19ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​ഫ​ർ ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

യു​വാ​ക്ക​ളി​ൽ ജ​നാ​ധി​പ​ത്യ​ബോ​ധം വ​ള​ർ​ത്താ​നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ‘വോ​ട്ട് അ​സ് യൂ ​ആ​ർ’ കാ​മ്പ​യി​നെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് ചീ​ഫ് ക​മേ​ഴ്സ്യ​ൽ ഓ​ഫി​സ​ർ ഡോ. ​അ​ങ്കു​ർ ഗാ​ർ​ഗ് പ​റ​ഞ്ഞു.

പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ചെ​ക്ക് ഇ​ന്‍ ബാ​ഗേ​ജി​ല്ലാ​ത്ത യാ​ത്ര​ക്കു​ള്ള പ്ര​ത്യേ​ക നി​ര​ക്കാ​യ എ​ക്സ്​​പ്ര​സ് ലൈ​റ്റ്, 15 കി​ലോ ചെ​ക്ക് ഇ​ന്‍ ബാ​ഗേ​ജോ​ടു​കൂ​ടി​യ യാ​ത്ര​ക്കു​ള്ള നി​ര​ക്കാ​യ എ​ക്സ്​​പ്ര​സ് വാ​ല്യൂ, എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും ചേ​ഞ്ച് ഫീ ​ഇ​ല്ലാ​തെ യാ​ത്ര​ക്ക്​ ര​ണ്ടു​മ​ണി​ക്കൂ​ർ മു​മ്പു​വ​രെ വി​മാ​നം മാ​റാ​ൻ ക​ഴി​യു​ന്ന എ​ക്സ്​​പ്ര​സ് ഫ്ല​ക്സ്, ബി​സി​ന​സ് ക്ലാ​സ് സേ​വ​ന​ങ്ങ​ളും മ​റ്റും ല​ഭി​ക്കു​ന്ന എ​ക്സ്​​പ്ര​സ് ബി​സ് എ​ന്നീ നാ​ല് നി​ര​ക്കു​ക​ളി​ലും ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കു​ള്ള ഓ​ഫ​ർ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscountAir India ExpressKerala News
News Summary - Air India Express with 19 percent discount for maiden voters
Next Story