Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുമകന്റെ കുത്തേറ്റ്...

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്, നില ഗുരുതരം; പ്രതിയുടെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി

text_fields
bookmark_border
shameer khan
cancel

പന്തളം: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റ വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി.

വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ പ്രതി ഭാര്യവീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingpandalam
News Summary - Housewife seriously injured by son-in-law's stabbing in pandalam; The condition is serious
Next Story