Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതീരത്ത്​ അവർ തിരയായി...

തീരത്ത്​ അവർ തിരയായി മറിഞ്ഞു..

text_fields
bookmark_border
ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും സംഘടിപ്പിച്ച ബീച്ച് ഫോർ ഓൾ കാമ്പയിൻ നവ്യാനുഭവമായി ബേക്കൽ: അനുഭൂതിയുടെ കടലാഴം കണ്ടപ്പോൾ അവർക്കുമുന്നിൽ തുറന്നത്​ പുതുലോകം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിനും രക്ഷിതാക്കളുടെ പിരിമുറക്കം മാറ്റുന്നതിനും ഇസാഫ് ഫൗണ്ടേഷൻ ജെ.സി.ഐ കാഞ്ഞങ്ങാട് ചാപ്റ്ററുമായി സഹകരിച്ച് ബേക്കൽ റെഡ് മൂൺ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് ഫോർ ഓൾ കാമ്പയിൻ അനുഭവമായി. ബേക്കൽ റെഡ് മൂൺ ബീച്ചിലേക്ക് സംഘടിപ്പിച്ച സ്നേഹയാത്രയിൽ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടക്കം നിരവധിപേർ പങ്കാളികളായി. തിരയും തീരവും കൺകുളിർക്കെ കണ്ടുമടങ്ങു​മ്പോൾ ഇനിയും തിരികെ വരാനുള്ള വ്യഗ്രതയായിരുന്നു മനസ്സിൽ. ജില്ലയിലെ ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഇടപെടലുകൾ ഉണ്ടാവണമെന്ന്​ 'സ്നേഹവീട്' അഡ്മിനിസ്ട്രേറ്റർ മുനീസ അമ്പലത്തറയും ജെ.സി.ഐ കാഞ്ഞങ്ങാട് സെക്രട്ടറി രതീഷ് അമ്പലത്തറയും പറഞ്ഞു. വീട്, സ്കൂൾ എന്നതിനപ്പുറം മറ്റൊരു ലോകമില്ലാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന കുട്ടികൾക്ക് ആഹ്ലാദത്തി​ന്റെ നിമിഷങ്ങളായിരുന്നു സ്നേഹയാത്ര സമ്മാനിച്ചത്. നാടൻപാട്ടുകളും പ്രത്യേക പരിപാടികളുമായി നടന്ന ചടങ്ങിൽ ഇസാഫ് പ്രതിനിധി കെ. സബിൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുരളി പള്ളോട്ട്, സുബൈർ പടുപ്പ് എന്നിവർ സംബന്ധിച്ചു. ------------------ Insaf ഇസാഫ് ഫൗണ്ടേഷൻ ജെ.സി.ഐ കാഞ്ഞങ്ങാട് ചാപ്റ്ററുമായി സഹകരിച്ച് ബേക്കൽ റെഡ് മൂൺ ബീച്ചിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ബീച്ച് ഫോർ ഓൾ കാമ്പയിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story