Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമക്കളെ കൊന്ന്​ യുവതി...

മക്കളെ കൊന്ന്​ യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ പേരിൽനിന്ന്​ മൊഴിയെടുക്കും

text_fields
bookmark_border
ആലപ്പുഴ: മക്കളെ കൊന്ന്​ പൊലീസുകാര‍‍ൻെറ ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ്​ കൂടുതൽപേരുടെ മൊഴിയെടുക്കും. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ​ നടത്തിയ അന്വേഷണത്തിൽ പ്രതിയായ ​വണ്ടാനം മെഡിക്കൽ കോളജ്​ പൊലീസ്​ എയ്​ഡ്​പോസ്റ്റിലെ സിവിൽ പൊലീസ്​ ഓഫിസർ റെനീസിന്​​​ (32) വട്ടിപ്പലിശ ഇടപാടുണ്ടെന്ന് ​കണ്ടെത്തിയതോടെയാണിത്​. നജ്​ലയുടെ വീട്ടുകാരിൽനിന്ന്​ സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടത്​ പലിശക്ക്​ പണംകൊടുക്കാനാണെന്നാണ്​ നിഗമനം. പണം ഈടായി വാങ്ങിയെന്ന്​ കരുതുന്ന ഭൂമിയുടെ രേഖകൾ, ചെക്ക്​ ലീഫുകൾ, ബോണ്ട്​പേപ്പർ എന്നിവയടങ്ങിയ ബാഗ്​ അന്വേഷണസംഘം ക​ണ്ടെത്തി. ഭാര്യയും മക്കളും മരിച്ച അന്നുതന്നെ ഇത്തരം രേഖകൾ മാറ്റിയിരുന്നു. ഇതിന്​ സഹായിച്ചത്​ ആ​രെന്ന്​ അറിയാൻ റെനീസി‍ൻെറ അടുത്തബന്ധുക്കളെയും ചോദ്യംചെയ്യും. പണമിടപാടിന്‌ ഇവർ കൂട്ടുനിന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. വട്ടിപ്പലിശയിടപാടി‍ൻെറ കൂടുതൽ വിവരങ്ങളും പണം കടം വാങ്ങിയവരുടെ അടക്കമുള്ളവരുടെയും മൊഴിയെടുക്കും. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷം കൂടുതൽ പേരെ പ്രതി ചേർക്കണോയെന്ന്‌ തീരുമാനിക്കും. ഈമാസം 10നാണ്​ റെനീസി‍ൻെറ ഭാര്യ നജ്​ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്​), മകൾ മലാല (ഒന്നേകാൽ) എന്നിവരെ പൊലീസ്​ ക്വാർട്ടേഴ്​സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ടിപ്പുസുൽത്താ​‍ൻെറ കഴുത്തിൽ ഷാൾമുറുക്കിയും ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്​​ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് ​പിന്നിൽ റെനീസി‍ൻെറ മാനസിക-ശാരീരിക പീഡനമാണെന്ന്​ യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story