Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസന്നദ്ധ...

സന്നദ്ധ പ്രവര്‍ത്തനത്തി​െൻറ മറവില്‍ ചാരായം വാറ്റി വിൽപന; യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍

text_fields
bookmark_border
സന്നദ്ധ പ്രവര്‍ത്തനത്തി​െൻറ മറവില്‍ ചാരായം വാറ്റി വിൽപന; യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍
cancel

ആലപ്പുഴ: സന്നദ്ധ പ്രവര്‍ത്തനത്തി​െൻറ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍.

യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ് എടത്വയാണ് എടത്വ പൊലീസി​െൻറ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹരിപ്പാട്ടുവെച്ചാണ് പ്രതിയെ പിടികൂടിയത്.

ബൈക്കില്‍ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിമുക്ക് ജങ്​ഷനില്‍വെച്ച് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്​റ്റഡിയില്‍ എടുത്തിരുന്നു. ഇതേ തുടർന്നാണ്​ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​െൻറ മറവില്‍ ചാരായം കടത്തുന്ന വിവരം പൊലീസ് മനസ്സിലാക്കുന്നത്.

ഇവരില്‍നിന്നാണ് പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അനൂപിനെക്കുറിച്ച് കൂടുതല്‍ വിവരം ​െപാലീസ് ശേഖരിച്ചത്. ഒളിവിലായ അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒരുമാസത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. അനൂപിനെ ഭാരവാഹി സ്ഥാനത്ത്​ നിന്ന് നീക്കം ചെയ്​​െതന്ന വിശദീകരണവുമായി യുവമോര്‍ച്ച ജില്ല നേതൃത്വം രംഗത്ത്​ വന്നിട്ടുണ്ട്​.എടത്വ സി.ഐ പ്രതാപചന്ദ്രന്‍, എസ്‌.ഐ ഷാംജി, സി.പി.ഒമാരായ വിഷ്ണു, സനീഷ്, ശ്യാം, പ്രേംജിത്ത് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuva morcha
News Summary - Distillery sale; Yuva Morcha leader arrested
Next Story