Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിലെ കുഴി ജനങ്ങൾ...

റോഡിലെ കുഴി ജനങ്ങൾ ഉണ്ടാക്കുന്നതല്ല -ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ

text_fields
bookmark_border
കൊച്ചി: റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ലെന്ന് ഹൈകോടതി ജഡ്ജി​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്​മെന്‍റ്​ അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിച്ച 'അപകടരഹിത കൊച്ചി' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ കുഴി വേണമെന്നുപറഞ്ഞ്​ ജനം അവിടെ കുഴി ഉണ്ടാക്കുന്നില്ല, അധികാരികളാണ്​ കുഴി ഉണ്ടാക്കുന്നത്​. ഗട്ടറിൽനിന്ന്​ ഒഴിഞ്ഞുമാറി യാത്രചെയ്യുന്നതല്ല റോഡ്​ സേഫ്​റ്റി. സ്വയംരക്ഷ ഉറപ്പാക്കണമെന്ന്​ ജനങ്ങൾക്ക്​ അദ്ദേഹം ഉപദേശവും നൽകി. നഗരത്തിലെ അപകടങ്ങൾ കുറക്കാൻവേണ്ടി ജി.സി.ഡി.എ, കൊച്ചിൻ ഷിപ് യാർഡ്,​ നാറ്റ്​പാക്​, ബി.പി.സി.എൽ, നാഷനൽ സേഫ്​റ്റി കൗൺസിൽ സംയുക്തമായാണ്​ 'അപകടരഹിത കൊച്ചി' പദ്ധതി നടപ്പിലാക്കുന്നത്​. അതിന്​ മുന്നോടിയായി വിദഗ്​ധരു​ടെ അഭിപ്രായം ക്രോഡീകരിക്കുന്നതിന്‍റെ ഭാഗമായാണ്​ സെമിനാർ സംഘടിപ്പിച്ചത്​. മേയർ എം. അനിൽകുമാർ സെമിനാർ ഉദ്​ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ചെയർമാൻ പി. പ്രമോദ്, കൊച്ചിൻ ഷിപ് ​യാർഡ് ഡയറക്ടർ (ഓപറേഷൻസ്) ശ്രീജിത് കെ.നാരായണൻ, ജി.സി.ഡി.എ ​സെക്രട്ടറി അബ്ദുൽ മാലിക്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ടി. ഇളങ്കോവൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്​ ഡയറക്ടർ ലോക്നാഥ് ബെഹ്‌റ, നാറ്റ്പാക് ഡയറക്ടർ പ്രഫ. ഡോ. സാംസൺ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story