Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യബസുകളുടെ മത്സര...

സ്വകാര്യബസുകളുടെ മത്സര ഓട്ടം: റണ്ണിങ് ടൈം പുതുക്കി നിശ്ചയിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
വൈപ്പിന്‍: ബസുകളുടെ മരണപ്പാച്ചിലില്‍ ശനിയാഴ്ച ഗോശ്രീ പാലത്തില്‍ പെരുമ്പാവൂര്‍ സ്വദേശി മരണപ്പെട്ടതിനെത്തുടര്‍ന്ന് വൈപ്പിന്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ റണ്ണിങ് ടൈം പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്​ നിശ്ചയിച്ച സമയ ക്രമമാണ് ഇപ്പോഴും ഈ റൂട്ടില്‍ ബസുകള്‍ പിന്തുടരുന്നത്. എന്നാല്‍, ഇതിനിടയ്ക്ക് റൂട്ടി​ൻെറ ദൈര്‍ഘ്യവും വാഹനത്തിരക്കും വര്‍ധിച്ചു. അടുത്ത കാലത്തായി സംസ്ഥാനപാതയില്‍ ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ വിഷയം സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി. സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ജീവനക്കാരും രംഗത്തുണ്ട്. റണ്ണിങ് ടൈം 5 മിനിറ്റ് വര്‍ധിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ പറവൂര്‍ ബസ് സ്​റ്റാന്‍ഡില്‍നിന്ന് ഗോശ്രീ പാലങ്ങള്‍ വഴി 28 കിലോമീറ്ററോളം പിന്നിട്ട് എറണാകുളം ഹൈകോടതി ജങ്​ഷ​നിലെത്താന്‍ ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം ഒരു മണിക്കൂറും മുനമ്പം സ്​റ്റാന്‍ഡില്‍നിന്ന് ഒരു മണിക്കൂര്‍ 5 മിനിറ്റുമാണ്. പറവൂരില്‍ നിന്നുള്ള ബസുകള്‍ 12 മിനിറ്റ് കൊണ്ടും മുനമ്പം ബസുകള്‍ 17 മിനിറ്റ് കൊണ്ടും ചെറായി ദേവസ്വം നട ജങ്​ഷനിലെത്തണം. അവിടെനിന്ന് എല്ലാ ബസുകള്‍ക്കും എറണാകുളത്തെത്താന്‍ 48 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഗോശ്രീ പാലങ്ങള്‍ വരുന്നതിനു മുമ്പ്​ വൈപ്പിന്‍ ബസ് സ്​റ്റാന്‍ഡ് വരെയുള്ള 25 കിലോമീറ്റര്‍ പിന്നിടുന്നതിന് നിശ്ചയിച്ചിരുന്ന സമയമാണിത്. പാലങ്ങള്‍ വന്നതോടെ സര്‍വിസ് പൂര്‍ത്തിയാക്കാന്‍ ബസുകള്‍ക്ക് 3 കിലോമീറ്റര്‍ കൂടി പിന്നിടേണ്ടതുണ്ട്. വാഹനത്തിരക്ക് ഇതിനിടക്ക്​ പത്തിരട്ടിയാകുകയും ചെയ്തു. 55 മിനിറ്റ് കൊണ്ട് ഓടിയെത്തണമെന്ന്​ നിര്‍ബന്ധം പിടിക്കുന്ന ബസ് ഉടമകളുമുണ്ട്. ഇതെല്ലാം തങ്ങളുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു. ടൈം പഞ്ചിങ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും ബസുകള്‍ തോന്നുംപടി സര്‍വിസ് നടത്തുന്ന സ്ഥിതിയാണ്. നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പൊലീസി​ൻെറ ഇടപെടല്‍ പലപ്പോഴും ഉണ്ടാവാറില്ല. ഈ സാഹചര്യത്തിലാണ് റണ്ണിങ് ടൈം പുനര്‍ ക്രമീകരിക്കണമെന്നും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും ആവശ്യമുയരുന്നത്. സംസ്ഥാനപാതയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന്​ അറിയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story