Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:07 AM GMT Updated On
date_range 13 Dec 2021 12:07 AM GMTനന്മ ഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കംകുറിക്കും നൻമ ഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും കളമശ്ശേരി മണ്ഡലത്തിലെ പിന്നാക്ക വിഭാഗം ഹൗസിങ്ങ് കോളനികളുടെ സമഗ്ര നവീകരണ പരിപാടി
text_fieldsbookmark_border
കരുമാല്ലൂർ: കളമശ്ശേരി മണ്ഡലത്തിലെ പിന്നാക്ക വിഭാഗം ഹൗസിങ് കോളനികളുടെ നവീകരണം ലക്ഷ്യമിട്ടുള്ള സംയോജിത പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. നന്മഗ്രാമം എന്ന് പേരിട്ട പദ്ധതി കരുമാല്ലൂർ പഞ്ചായത്തിലെ മാമ്പ്ര നാല് സൻെറ് കോളനിയിൽ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണ് മാമ്പ്ര നാല് സൻെറ് കോളനിയിലേത്. പ്രദേശത്തെ അടിസ്ഥാനസൗകര്യ പുരോഗതിയും ജനതയുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുല വിധത്തിൽ ഹൗസിങ് കോളനികളുടെ നവീകരണത്തിന് പദ്ധതി തയാറാക്കുന്നത്. കൊച്ചിയിലെ സി.എസ്.ഇ.എസ് ആണ് പദ്ധതിയുടെ ഗവേഷണപ്രവർത്തനങ്ങളും രൂപവത്കരണവും നിർവഹിക്കുന്നത്. 43 വീടുള്ള ഈ ഹൗസിങ് കോളനി നവീകരണത്തിന് ഓരോ വീടിനും അനുയോജ്യ മൈക്രോപ്ലാൻ തയാറാക്കും. നിലവിൽ കോളനിയിലുള്ള അംഗൻവാടിയെ സ്മാർട്ട് അംഗൻവാടിയാക്കി ഉയർത്തും. ഇവിടെ പ്രവർത്തനരഹിതമായ വിജ്ഞാനകേന്ദ്രം സ്ത്രീകളുടെ വിനോദകേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story