Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഓപറേഷൻ റൈസ്: രൂപമാറ്റം...

ഓപറേഷൻ റൈസ്: രൂപമാറ്റം വരുത്തിയ ജീപ്പിന് പിഴ-വ്യാജ നമ്പർ പതിച്ച കാർ പിടികൂടി

text_fields
bookmark_border
ഓപറേഷൻ റൈസ്: രൂപമാറ്റം വരുത്തിയ ജീപ്പിന് പിഴ-വ്യാജ നമ്പർ പതിച്ച കാർ പിടികൂടി
cancel
Listen to this Article

മ​ല​പ്പു​റം: വാ​ഹ​നം മോ​ടി​പി​ടി​പ്പി​ച്ച്​ നി​ര​ത്തി​ൽ റൈ​സി​ങ്ങി​നെ​ത്തി​യ ജീ​പ്പ് ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. രൂ​പ​മാ​റ്റം വ​രു​ത്തി മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​യി​ൽ റൈ​സി​ങ് ന​ട​ത്തി​യ ജീ​പ്പാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഓ​പ​റേ​ഷ​ൻ റൈ​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി, ട​യ​ർ, സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ർ​ണ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചും റൈ​സി​ങ് ന​ട​ത്തി​യ ജീ​പ്പാ​ണ് കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ ബൈ​പ്പാ​സി​ൽ​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് 33,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ജി​ല്ല എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ർ.​ടി.​ഒ കെ.​കെ. സു​രേ​ഷ്​ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ.​എം.​വി.​ഐ​മാ​രാ​യ എ​ബി​ൻ ചാ​ക്കോ, വി​ജീ​ഷ് വാ​ലേ​രി, പി. ​ബോ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ്യാ​ജ ന​മ്പ​ർ പ​തി​ച്ച് റോ​ഡി​ലി​റ​ങ്ങി​യ കാ​റും എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ഭാ​ഗം പി​ടി​കൂ​ടി. കു​റ്റി​പ്പു​റ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ർ പി​ടി​കൂ​ടി​യ​ത്.

ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​നു മു​ക​ളി​ൽ മ​റ്റൊ​രു ന​മ്പ​ർ ഒ​ട്ടി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ശ​യം തോ​ന്നി വാ​ഹ​നം കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി​യും ചെ​യ്സി​സ് ന​മ്പ​റു​മാ​ണ് ഇ​തി​നു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി. ഇ​തോ​ടെ വാ​ഹ​നം തു​ട​ർ​ന​ട​പ​ടി​ക്കാ​യി കു​റ്റി​പ്പു​റം പൊ​ലീ​സി​ന് കൈ​മാ​റി. എ.​എം.​വി.​ഐ​മാ​രാ​യ വി​ജീ​ഷ് വാ​ലേ​രി, കെ.​ആ​ർ. ഹ​രി​ലാ​ൽ, എ​സ്. സു​നി​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fine imposed on shape modified jeep
Next Story