Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസച്ചാർ-പാലോളി...

സച്ചാർ-പാലോളി കമ്മിറ്റി റിപ്പോർട്ട്: കലക്​ടറേറ്റിലേക്ക്​ ​ഫ്രറ്റേണിറ്റി മാർച്ച്​

text_fields
bookmark_border
ചെറുതോണി: സച്ചാർ-പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണമായി നടപ്പിൽവരുത്താൻ പ്രത്യേക ബോർഡ് രൂപവത്​കരിക്കുക, പിന്നാക്ക ജനവിഭാഗങ്ങൾ എന്ന നിലക്കുള്ള പദ്ധതികൾ പൂർണമായും ലഭ്യമാവാൻ പ്രത്യേകം സംവിധാനങ്ങൾ നടപ്പിൽവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി ഇടുക്കി കലക്ടറേറ്റിലേക്ക്​ മാർച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ അൻഷാദ് ഉദ്​ഘാടനം ചെയ്തു. പാലോളി കമ്മിറ്റി ശിപാർശകൾ മുസ്‌ലിം സമൂഹത്തി​ൻെറ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പരിഗണിക്കാതെ സ്കോളർഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്​. കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരുവിധത്തിലും അഭിമുഖീകരിക്കാനും കോടതിയെ വസ്തുതകൾ ധരിപ്പിക്കാനും സർക്കാർ തയാറായിട്ടില്ല. ജില്ല കമ്മിറ്റി അംഗങ്ങളായ ഹസീബ് സെയ്ദ്, മുഹമ്മദ് റാസിഖ് തുടങ്ങിയവർ സംസാരിച്ചു. --------- ഫോട്ടോ -TDL103 FRATERNITY സച്ചാർ-പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് പ്രസിഡൻറ്​ അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു ------------- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തൊടുപുഴ: സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കുമായി സഹകരിച്ച്​ തൊടുപുഴ കാർഷിക വികസന ബാങ്ക്​ കുടിശ്ശിക നിവാരണത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചതായി ബാങ്ക്​ പ്രസിഡൻറ്​ പ്രഫ. കെ.​െഎ. ആൻറണി അറിയിച്ചു. 2021 മാർച്ച്​ 31വരെ കുടിശ്ശികയായ വായ്​പകൾക്കാണ്​ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുക. വരുന്ന സെപ്​റ്റംബർ 30ന്​ പദ്ധതിയുടെ കാലാവധി അവസാനിക്കും. പദ്ധതി കാലയളവിൽ കുടിശ്ശിക അടച്ചുതീർക്കുന്നവർക്ക്​ പിഴപ്പലിശ പൂർണമായി ഒഴിവാക്കിനൽകും. പലിശയിൽ ഇളവുകൾ അനുവദിക്കും​. ----------- ശ്രീകൃഷ്​ണജയന്തി ആഘോഷം തൊടുപുഴ: ബാലഗോകുലം നേതൃത്വത്തിൽ വീടുകളിൽ അമ്പാടിയൊരുക്കി ശ്രീകൃഷ്​ണ ജയന്തി ആഘോഷിക്കും. കോവിഡ്​ പശ്ചാത്തലത്തിൽ ഇത്തവണയും ശോഭായാത്രകളില്ല. 'വിഷാദം വെടിയാം; വിജയം വരിക്കാം' സന്ദേശമുയർത്തി വ്യാഴാഴ്​ച എല്ലാ വീടുകളിലും പതാക ഉയരും. ശ്രീകൃഷ്​ണ ജയന്തി ദിനമായ 30ന്​ ഉച്ചക്ക്​ കുട്ടികളെ കൃഷ്​ണവേഷം അണിയിച്ച്​ കൃഷ്​ണ-യശോദര സങ്കൽപത്തിൽ കണ്ണനൂട്ട്​ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നദീ-വൃക്ഷ-ഗോ പൂജകളും ഉറിയടി, കൃഷ്​ണകലാസന്ധ്യ എന്നിവയുമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story