Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂമിപതിവുചട്ടം​...

ഭൂമിപതിവുചട്ടം​ പ്രതിസന്ധി സൃഷ്​ടിക്കുന്നു -പി.ജെ. ജോസഫ്

text_fields
bookmark_border
തൊടുപുഴ: 1964ലെയും 1993ലെയും ഭൂമിപതിവുചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിനാൽ ജില്ലയിൽ നിർമാണ ജോലിക്ക് അനുമതി ലഭിക്കാതെ പ്രതിസന്ധിയിലാണെന്ന്​ കേരള കോൺഗ്രസ്​ ചെയർമാൻ പി.ജെ. ജോസഫ്. പാർട്ടി ജില്ല നേതൃയോഗം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഉത്തരവുകൾ പ്രകാരം വീട്​നിർമാണമുൾപ്പടെ അനുമതിക്കായി സർക്കാർ ഓഫിസുകളിൽ ചെല്ലുമ്പോൾ ഉദ്യോഗസ്ഥർ നിയമതടസ്സങ്ങൾ ഉന്നയിക്കുന്നു. പട്ടയഭൂമി കൊണ്ട് കാര്യമായ പ്രയോജനമില്ലാത്ത അവസ്ഥയിലേക്കാണ്​ കാര്യങ്ങൾ നീങ്ങുന്നത്. ഇതു പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്​ടപ്പെട്ടവർക്ക് ഇനിയും നഷ്​ടപരിഹാരം ലഭ്യമാക്കിയിട്ടില്ല. ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞ​ു. പാർട്ടി അംഗത്വ കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചതായി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് അറിയിച്ചു. ദേവികുളം നിയോജകമണ്ഡലം പ്രസിഡൻറി​ൻെറ ചുമതല ജില്ല സെക്രട്ടറി കുര്യാക്കോസ്​ ചേലമൂട്ടിലിന്​ നൽകി. വർക്കിങ്​ ചെയർമാൻ പി.സി. തോമസ്​ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹം, കെ. ഫ്രാൻസിസ്​ ജോർജ്, ജോണി നെല്ലൂർ, മാത്യു സ്​റ്റീഫൻ, ​േഗ്രസമ്മ മാത്യു, പ്രഫ. ഷീല സ്​റ്റീഫൻ, ആൻറണി ആലഞ്ചേരി, അഡ്വ. ജോസി ജേക്കബ്, ബേബി പതിപ്പള്ളി, എം. മോനിച്ചൻ, ഷൈനി സജി തുടങ്ങിയവർ സംസാരിച്ചു. ------------ ചിത്രം...TDL PJ JOSEPH VAZHATHOPPU കേരള കോൺഗ്രസ്​ ജില്ല നേതൃയോഗം വാഴത്തോപ്പിൽ ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story