Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാന സർക്കാറിന്‍റെ...

സംസ്ഥാന സർക്കാറിന്‍റെ കാർഷിക അവാർഡ്: വർഷം ഒരുകോടി തൈകൾ വിറ്റ് ബിജു

text_fields
bookmark_border
കട്ടപ്പന: കട്ടപ്പനയിലെ സി.ആർ.ഹൈ ടെക് അഗ്രിമാൾ ഉടമ ഇരട്ടയാർ നാങ്കുതൊട്ടി ചുക്കുറുമ്പേൽ സി.ആർ ബിജുവിന്​ സംസ്ഥാനതല കർഷക അവാർഡ്. മികച്ച കമേഴ്സ്യൽ നഴ്സറി നടത്തുന്ന കർഷകനുള്ള അംഗീകാരമാണ് ലഭിച്ചത്. ഒരുലക്ഷം രൂപയും മെഡലും ഫലകവുമാണ് അവാർഡ്. 18 വർഷമായി പച്ചക്കറി തൈകളുടെയും വിത്തിന്‍റെയും ഉൽപാദന വിപണ രംഗത്ത് നിൽക്കുന്ന ബിജു, ദേശീയ- വിദേശീയ ഇനങ്ങൾ ഉൾപ്പെടെ 150തിലേറെ പച്ചക്കറി തൈകൾ വർഷം മുഴുവൻ കൃഷിക്കാർക്ക് ലഭ്യമാക്കുന്നു. ഹൈബ്രീഡ്, സംരക്ഷിത നാടൻ ഇനങ്ങളും ഒപ്പം വിദേശ പച്ചക്കറി ഇനങ്ങളുടെ വൻ ശേഖരവും ബിജുവിന്‍റെ കട്ടപ്പനയിലെ അഗ്രിമാളിന്‍റെയും ഇരട്ടയാറിലെ നഴ്സറിയുടെയും പ്രത്യേകതയാണ്. സംസ്ഥാന കൃഷി വകുപ്പിന്‍റെയും ത്രിതല പഞ്ചായത്തുകളുടെയും കൃഷിവികസന പദ്ധതികൾക്കാവശ്യമായ എല്ലാത്തരം പച്ചക്കറിത്തൈകളും വിതരണം ചെയ്യുന്നുണ്ട്. പ്രതിവർഷം ഒരു കോടിയിലേറെ പച്ചക്കറി തൈകളാണ് സംസ്ഥാനത്തിന്‍റെ വിവിധ കൃഷിയിടങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നത്. ഹൈടെക് നിലവാരത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നഴ്സറിയിലെ പച്ചക്കറിത്തൈകളുടെ ഉൽപാദനം. വർഷങ്ങൾക്ക് മുമ്പ് വളരെ ചെറിയ രീതിയിലായിരുന്നു തുടക്കം. നാങ്കുതൊട്ടിയിലെ സ്വന്തം സ്ഥലത്ത്​ മാത്രമായിരുന്നു ആദ്യം നഴ്‌സറി. പിന്നീട് സ്ഥലം പാട്ടത്തിനെടുത്തും കൃഷി തുടങ്ങി. ഇടുക്കിയിലെ കൃഷിക്കാരുടെയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രോത്സാഹനവും സഹകരണവുമാണ് നഴ്സറിയുടെ വിജയത്തിന് പിന്നിലെന്ന് ബിജു പറയുന്നു. ഭാര്യ കവിതയും മക്കളായ അശ്വതി, അമൃത എന്നിവർ പഠനത്തിന്‍റെ ഒഴിവ് വേളയിലും കൃഷിയിലും നഴ്സറി വിപണനത്തിനും ബിജുവിനെ സഹായിക്കുന്നു. ------- TDL Biju നഴ്സറി തൈകൾക്കൊപ്പം ബിജു ------- സ്വലാത്​ ഹൽഖ വാർഷികം ഇന്ന്​ Must പട്ടയംകവല: ആർപാമറ്റം ജലാലിയ നഗറിൽ സ്വലത്ത്​ ഹൽഖ വാർഷികവും മജ്​ലിസുന്നൂറും ഞായറാഴ്ച വൈകീട്ട്​ ഏഴ്​ മുതൽ നടക്കും. ഹൈദറലി ശിഹാബ്​ തങ്ങൾ അനുസ്മരണവും ഉണ്ടാകും. പഴേരി ജമാഅത്ത്​​ ചീഫ്​ ഇമാം മുഹമ്മദ്​ റഫീഖ്​ ബാഖവി സമ്മേളനം ഉദ്​ഘാടനം ചെയ്യും. ഫദ്​ലുദ്ദീൻ തങ്ങൾ അൽഐദ്രൂസി ആലുവ മുഖ്യ പ്രഭാഷണം നടത്തും. -------- ജില്ല ട്രഷറി മാറ്റാനുള്ള നീക്കം ഉപേഷിക്കണം -കെ.എസ്​.എസ്​.പി.യു കുടയത്തൂർ: മൂലമറ്റത്ത്​ പ്രവർത്തിക്കുന്ന ജില്ല ട്രഷറി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ കുടയത്തൂർ യൂനിറ്റ്​ സമ്മേളനം ആവശ്യപ്പെട്ടു. യൂനിയൻ ​​തൊടുപുഴ ബ്ലോക്ക്​ സെക്രട്ടറി എ.എൻ ചന്ദ്രബാബു ഉദ്​ഘാടനം ചെയ്തു. കെ.എൻ സരസമ്മ അധ്യക്ഷതവഹിച്ചു. എം.കെ ഗോപാലപിള്ള, വി.കെ ഗോപാലപിള്ള, എം.എൻ വിജയൻ, തെയ്യാമ്മ സെബാസ്റ്റ്യൻ, പി.പി സൂര്യകുമാർ, വി.കെ സലീം തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.സി മോഹനൻ (പ്രസി), കെ.പി ശശിധരൻപിള്ള (സെക്ര), എം.എസ്​ സൂസമ്മ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story