Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ 83,911...

ജില്ലയിൽ 83,911 വീടുകളിൽകൂടി കുടിവെള്ളമെത്തും

text_fields
bookmark_border
തൊടുപുഴ: എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തിൽ​ ആരംഭിച്ച ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 83,911 വീടുകളിലേക്കുകൂടി ഗാർഹിക കണക്​ഷനുകൾ എത്തുന്നു. 19 പഞ്ചായത്തുകളിലായി ഇതിന്​ 1244.31 കോടിയുടെ ചെലവാണ്​ പ്രതീക്ഷിക്കുന്നത്​. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ്​​ ജലജീവൻ മിഷ​ൻ. ഇതോടാപ്പം സംസ്ഥാനമൊട്ടാകെ 5,74,117 വാട്ടർ കണക്​ഷനുകൾക്ക്​ കൂടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്​​. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽനിന്ന്​ സാധ്യമായ പരമാവധി കുടിവെള്ള കണക്​ഷനുകൾ നൽകുന്നതിനും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിലൂടെ നൽകുന്നതിനുമാണ്‌ മുൻഗണന നൽകിയിയത്​. ശുദ്ധജല പദ്ധതികളുടെ ശേഷി വർധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതി‍ൻെറ സ്രോതസ്സ്​ ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്​ഷനുകള്‍ നൽകുന്നത്. ജല അതോറിറ്റിയാണ്​ മേൽനോട്ട ചുമതല വഹിക്കുന്നത്​. ഇതോടൊപ്പം പദ്ധതികളില്ലാത്ത പ്രദേശങ്ങൾക്കായി പുതിയവ വിഭാവനം ചെയ്ത്‌ അനുമതി ലഭ്യമാക്കിയിട്ടുണ്ട്‌. സംസ്ഥാനത്ത്‌ പ്രതിദിന ആളോഹരി ജലലഭ്യത 100 ലിറ്റർ എന്ന കണക്കിലാണ്‌ നടപ്പിലാക്കുന്നത്‌. കേരളത്തിലെ ജനങ്ങളുടെ ജലഉപഭോ​ഗ രീതിയിലും ജീവിതശൈലിയിലുമുള്ള പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് 100 ലിറ്റർ ആളോഹരി ജലലഭ്യത നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നിർവഹണ പുരോഗതി വിവിധതലങ്ങളിൽ നിരന്തരം അവലോകനം നടത്തി തടസ്സങ്ങൾ അതത്‌ സമയംതന്നെ പരിഹരിച്ച്‌ നിർവഹണം സുഗമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്‌. കുടിവെള്ളമെത്തുന്ന പഞ്ചായത്ത്​ -കണക്​ഷനുകളുടെ എണ്ണം വാഴത്തോപ്പ്​ - 3361 കഞ്ഞിക്കുഴി -245 ചക്കുപള്ളം -3705 വണ്ടന്മേട്​ -6774 കരുണാപുരം -6866 വണ്ടിപ്പെരിയാർ- 10429 കാമാക്ഷി -5015 മരിയപുരം -1807 വാത്തിക്കുടി -5683 കൊന്നത്തടി -7863 ഉടുമ്പൻചോല -4208 നെടുങ്കണ്ടം -5930 പാമ്പാടുംപാറ -4996 ഉപ്പുതറ -6809 ഏലപ്പാറ -500 അറക്കുളം -600 ദേവികുളം -6493 ചിന്നക്കനാൽ -1427 മൂന്നാർ -1200
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story