Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2021 11:58 PM GMT Updated On
date_range 25 Aug 2021 11:58 PM GMTകിഴക്കേ കല്ലടയിൽ താമരപ്പാടം
text_fieldsbookmark_border
കുണ്ടറ: ജില്ലയുടെ നെല്ലറയായിരുന്ന കിഴക്കേ കല്ലട ഇനി വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകും. മൂന്നുവശവും വെള്ളത്താൽ ചുറ്റിക്കിടക്കുന്നതും നൂറുകണക്കിന് താമരപ്പൂവുകൾ വിരിഞ്ഞുനിൽക്കുന്ന കിഴക്കേ കല്ലട പുഴയുടെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്. എത്തിക്കുന്നിൽനിന്ന് അക്കരക്ക് നോക്കിയാൽ രണ്ടു വശങ്ങളിലായി പച്ചവിരിച്ച കുന്നുകൾ. നെൽകൃഷി നിലച്ച പുഞ്ചപ്പാടത്തിൽ നൂറുകണക്കിന് വെള്ളത്താമര പൂക്കൾ വിടർന്നുനിൽക്കുന്ന കാഴ്ച മനോഹരമാണ്. ചിറ്റുമല കുന്നിൻെറ താഴ്വാരത്തുമുണ്ട് പ്രകൃതിഭംഗി ആസ്വദിക്കാൻ. കോവിഡിൻെറ പശ്ചാത്തലത്തിൽ ബീച്ചുകളും മറ്റ് വിനോദസഞ്ചാര മേഖലകളും അടഞ്ഞുകിടന്നപ്പോൾ ആളുകൾ കുടുംബസമേതം എത്തിയത് എത്തിക്കുന്നിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story