Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവിമാനക്കമ്പനിയുടെ...

വിമാനക്കമ്പനിയുടെ അനാസ്ഥ; തിരുവനന്തപുരത്തേക്കുള്ള മൃതദേഹം മുംബൈയിലിറക്കി

text_fields
bookmark_border
സു​ധീ​ർ  അ​ബൂ​ബ​ക്കർ
cancel
camera_alt

സു​ധീ​ർ

അ​ബൂ​ബ​ക്കർ

കു​ള​ത്തൂ​പ്പു​ഴ: വി​മാ​ന ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ച്ച കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം മും​ബെ​യി​ലി​റ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി റി​യാ​ദി​ൽ ജോ​ലി സ്ഥ​ല​ത്തു​വെ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി ചോ​ഴി​യ​ക്കോ​ട് ദാ​റു​സ്സ​ലാ​മി​ൽ സു​ധീ​ർ അ​ബൂ​ബ​ക്ക​റി​ന്‍റെ (44) മൃ​ത​ദേ​ഹ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

മും​ബൈ വ​ഴി ക​ണ​ക്​​ഷ​നു​ള്ള വി​മാ​ന​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കാ​ർ​ഗോ സെ​ക്​​ഷ​നി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​യ​റ്റി​യ​യ​ച്ചി​ല്ല. മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന ശേ​ഷം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം എ​ത്തി​യി​ട്ടി​ല്ലെ​ന്ന​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ൾ മും​ബൈ​യി​ലു​ള്ള മൃ​ത​ദേ​ഹം വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ക്കു​മെ​ന്നും രാ​ത്രി എ​ട്ടോ​ടെ എ​ത്തു​മെ​ന്നും മ​റു​പ​ടി ല​ഭി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead BodyKollam NewsAirlines
News Summary - negligence of the airline- The body was brought to Thiruvananthapuram and brought to Mumbai
Next Story