Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
(ചിത്രം) ചവറ: സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗവും കയർ യൂനിയൻ ജില്ല കമ്മിറ്റി അംഗവും ക്ഷീരകർഷകരുടെ നേതാവുമായിരുന്ന എൻ. രഘുവി​ൻെറ നിര്യാണത്തിൽ തെക്കുംഭാഗം ഗുഹാനന്ദപുരത്ത്​ അനുശോചന സമ്മേളനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.ആർ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സി.ആർ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടൻ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ഐ. ശിഹാബ്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കെ. ഗോപാലകൃഷ്ണൻ, ബീനാ ദയൻ, ആർ. സന്തോഷ്, പ്രദീപ്, രാജേഷ്, സീതാലക്ഷ്മി എന്നിവർ സംസാരിച്ചു. ആ കുളത്തിൽ ജീവ​ൻെറ കൈനീട്ടി നൗഫറും മിഥുനും (ചിത്രം) ചവറ: മരണത്തി​ൻെറ ആഴങ്ങളില്‍നിന്ന്​ അനു എസ്. നായര്‍ക്കും മകനും പുതുജീവന്‍ നല്‍കാനായതി​ൻെറ ആശ്വാസത്തിൽ അഗ്​നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. തേവലക്കര കൂഴംകുളം ജങ്​ഷനില്‍ കുളത്തി​േലക്കുവീണ കാറിലെ മരണമുഖത്തുനിന്ന്​ പോറല്‍ പോലും ഏല്‍ക്കാതെ കൈപിടിച്ചുകയറ്റിയ മൈനാഗപ്പള്ളി പച്ചക്കുളത്ത് വീട്ടില്‍ എന്‍. നൗഫറും ചവറ കോട്ടയ്ക്കം സാരംഗം വീട്ടില്‍ എം.എസ്. മിഥുനും ചവറ, കരുനാഗപ്പള്ളി അഗ്​നിരക്ഷാസേന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരാണ്​. അവധിയിലായിരുന്ന നൗഫര്‍ തേവലക്കരയിലേക്കു പോകുന്നതിനിടയിലാണ് കാര്‍ കുളത്തിലേക്ക്​ വീഴുന്നത് കണ്ടത്. സമീപത്തുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കവേ നൗഫര്‍ കുളത്തിലേക്കെടുത്തു ചാടുകയും ചെയ്തു. അടുത്തുചെന്നപ്പോൾ അമ്മയും മകനും അകത്ത്​ കുടുങ്ങിയ കാറിൽ വെള്ളം പതുക്കെ കയറുന്നതാണ് നൗഫര്‍ കണ്ടത്. തങ്ങളുടെ ജീവന്‍ രക്ഷിച്ച യുവാക്ക​ളോട്​ വാക്കുകളിൽ പറഞ്ഞുതീരാത്ത നന്ദിയാണ്​ അമ്മക്കും മകനുമുള്ളത്​. സംഭവം നവമാധ്യമത്തിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് നൗഫറി​ൻെറയും മിഥു​ൻെറയും ഫോണിലേക്ക് അഭിനന്ദനപ്രവാഹമാണ്. ഇവരെ ആദരിക്കാനുള്ള തയാറെടുപ്പിലാണ്​ സഹപ്രവര്‍ത്തകര്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story