Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉപരിപഠനത്തിന്​...

ഉപരിപഠനത്തിന്​ പ്രതിസന്ധികളില്ല

text_fields
bookmark_border
lead ജില്ലയിൽ പ്ലസ്​ വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കും കോട്ടയം: പത്താം ക്ലാസ്​ ജയിച്ചവരുടെ എണ്ണത്തെക്കാൾ കൂടുതൽ പ്ലസ്​ വൺ സീറ്റുകളുള്ള സാഹചര്യത്തിൽ ജില്ലയിൽ . ജില്ലയിൽ 19,393 വിദ്യാർഥികളാണ്​ പത്താം ക്ലാസ്​ കടമ്പ പിന്നിട്ടത്​. 99.07 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 19,452 പേരിൽ 19,393 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവർക്കെല്ലാം ജില്ലയിൽ സീറ്റുകൾ ലഭ്യമാണ്​. മെറിറ്റ്​, നോൺമെറിറ്റ്​, സ്​പോർട്​സ്​ ക്വോട്ട അടക്കം 22,208 പ്ലസ്​ വൺ സീറ്റുകളുണ്ട്​​. ജയിച്ച എല്ലാവരും പ്രവേശനം നേടിക്കഴിഞ്ഞാലും സീറ്റുകൾ ഒഴിഞ്ഞുകിടക്കും. സേ പരീക്ഷ പൂർത്തിയാകുന്നതോടെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വരുന്നതോടെയും അപേക്ഷകരുടെ എണ്ണം കൂടും. ഇവരെത്തിയാലും പ്രതിസന്ധിയുണ്ടാകി​ല്ല​. സി.ബി.എസ്.ഇ സിലബസിൽനിന്ന്​ കൂടുതൽ പേർ ഇത്തവണ എത്താനുള്ള സാധ്യതയുണ്ട്​. എട്ട്​, അഞ്ച്​ ക്ലാസുകളിലായി ഇത്തവണ കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക്​ എത്തിയിരുന്നു. ഉപരിപഠനത്തിന്​ യോഗ്യത നേടിയ എല്ലാ വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. ഐ.ടി.ഐ, പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ എന്നിവയിലേക്ക്​ ഒരുവിഭാഗം വിദ്യാർഥികൾ തിരിയും. അതിനാൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ വർഷം വിജയശതമാനം കൂടിയതിനാൽ സീറ്റുകളിൽ വർധന വരുത്തിയിരുന്നു. ഇത്തവണ ഇതുണ്ടാകില്ല. -------- ഹ്യുമാനിറ്റീസിനും വൻ ഡിമാൻഡ്​​ കഴിഞ്ഞ തവണ സയൻസ് ഗ്രൂപ്പിനായിരുന്നു ആവശ്യക്കാരെങ്കിൽ ഇക്കുറി സയൻസിനൊപ്പം ഹ്യുമാനിറ്റീസിനും പിടിയാണ്​. ഏകജാലകം വഴിയാണ് പ്രവേശനമെങ്കിലും മാനേജ്‌മെന്‍റ്​ ക്വോട്ട വഴിയും സീറ്റ് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്​ രക്ഷിതാക്കൾ. ഇഷ്ടവിഷയവും സമീപ സ്കൂളും ലക്ഷ്യമിട്ടാണ്​ പലരും മാനേജ്​മെന്‍റ ക്വോട്ടകളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്​. ജില്ലയിൽ ആവശ്യത്തിലധികം പ്ലസ് വൺ സീറ്റുകൾ ലഭ്യമാണെന്ന്​ ഹയർ സെക്കൻഡറി കോഓഡിനേറ്റർ ടി.കെ. അനിൽകുമാർ പറഞ്ഞു. ഒരാൾ പോലും സീറ്റ് ലഭിക്കാതെ മാറിനിൽക്കേണ്ടി വരില്ല. സീറ്റ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.​ ​--------​ ബോക്സ്​ -- സ്കൂളുകളുടെ എണ്ണം ---- ഹയർ സെക്കൻഡറി സ്കൂളുകൾ -134 അൺ എയ്ഡഡ് -213 റെസിഡൻഷ്യൽ -ഒന്ന് വി.എച്ച്.എസ്.ഇ -36
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story