Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ്​ നടപടി അപകടകരം​...

പൊലീസ്​ നടപടി അപകടകരം​ -പോപുലര്‍ ഫ്രണ്ട്

text_fields
bookmark_border
കോഴിക്കോട്​: ഭരണകൂട-സംഘ്പരിവാര്‍ താല്‍പര്യത്തിനുവഴങ്ങി നീതി നിര്‍വഹണം അട്ടിമറിക്കാന്‍ പൊലീസ് നടത്തുന്ന നീക്കം അപകടകരമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആർ.എസ്​.എസ്​ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്‍റെ പേരില്‍ സമാനതകളില്ലാത്ത വേട്ടയാണ് നടത്തുന്നത്. നാടുനീളെ മുസ്​ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ആയുധമേന്തി തെരുവുകളില്‍ കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന ആർ.എസ്​.എസ് ഭീകരര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാറാണ് കേവലം മുദ്രാവാക്യത്തിന്‍റെ പേരില്‍ 153 എ വകുപ്പ് ചുമത്തി പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ ഭാരവാഹികള്‍ ഉൾപ്പെടെ ഇരുപത്തഞ്ചിലധികം പ്രവര്‍ത്തകരെയാണ് ജയിലിലടച്ചത്. സംഘ്പരിവാര പ്രചാരണത്തിന്‍റെ പേരില്‍ സമുദായത്തെയും സംഘടനയെയും വേട്ടയാടാനും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കാനും അനുവദിക്കില്ല. സംസ്ഥാന സെക്രട്ടറി സി.എ. റഊഫും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story