Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിൽവർ ലൈൻ എതിർപ്പിൽ...

സിൽവർ ലൈൻ എതിർപ്പിൽ പരിഷത്തിന്​​ പുനരാലോചന

text_fields
bookmark_border
എം.സി. നിഹ്​മത്ത്​ കാസർകോട്​: സിൽവർ ലൈൻ പദ്ധതിക്കെതിരായ എതിർപ്പിൽ​ കേരള ശാസ്​ത്ര സാഹിത്യപരിഷത്തിൽ​ പുനരാലോചന. സംഘടനക്കകത്തും പുറത്തുനിന്നും നേരിടുന്ന കടുത്ത സമ്മർദങ്ങൾക്കൊടുവിൽ പദ്ധതിക്കെതിരായ​ പ്രത്യക്ഷപരിപാടികളിൽനിന്ന്​ പരിഷത്ത്​ പിന്മാറുന്നു. പദ്ധതിക്കെതിരെ സെമിനാറുകൾ, പോസ്​റ്ററുകൾ തുടങ്ങിയ എല്ലാ പരിപാടികളിൽനിന്നും വിട്ടുനിൽക്കാൻ സംസ്​ഥാന കമ്മിറ്റി ജില്ല ഘടകങ്ങൾക്ക്​ നിർദേശം നൽകി. വിവിധ ജില്ല കമ്മിറ്റികൾ നടത്തുന്ന പഠനറിപ്പോർട്ടുകൾ മരവിപ്പിക്കാനും പൊതുപരിപാടികളിൽ വിട്ടുനിൽക്കാനും നിർദേശമുണ്ട്​. സി.പി.എമ്മിനകത്തുനിന്നുള്ള കടുത്ത സമ്മർദമാണ്​ പിൻമാറ്റ കാരണം. പരിഷത്തി​ൻെറ ചില ജില്ല കമ്മിറ്റികൾ​​ നേതൃത്വത്തിനെതിരെ​ വിയോജിപ്പ്​​ പ്രകടിപ്പിച്ചിട്ടുണ്ട്​​​. പരിഷത്തുമായി സഹകരിക്കുന്നതിലെ പ്രയാസങ്ങളും ചിലർ അറിയിച്ചു. ഇതോടെ ജില്ല കമ്മിറ്റികൾക്ക്​ സർക്കുലറിനു പകരം ഫോണിലൂടെ നിർദേശം നൽകുകയാണ്​ സംസ്​ഥാന കമ്മിറ്റി ചെയ്​തത്​. സിൽവർ ലൈൻ പദ്ധതിക്കെതിരെ വെള്ളിയാഴ്​ച തൃശൂരിൽ മേധ പട്​കർ പ​​ങ്കെടുത്ത പരിപാടിയിൽ ക്ഷണമുണ്ടായിട്ടും പരിഷത്ത്​ പ്രതിനിധികൾ വിട്ടുനിന്നു. വിവിധ ജില്ലകളിലെ 'കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി' യോഗങ്ങളിൽനിന്നും പ്രവർത്തകർ മാറിനിൽക്കാൻ തുടങ്ങി. ഇടതുസർക്കാറി​ൻെറ സ്വപ്​നപദ്ധതിയായി വിശേഷിപ്പിക്കുന്ന സിൽവർലൈനിനെതിരെ സംസ്​ഥാനത്ത്​ ആദ്യത്തെ ആധികാരിക പഠന റിപ്പോർട്ട്​ തയാറാക്കിയത്​ പരിഷത്താണ്​. പ്രതിപക്ഷ സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും ഇതേറ്റെടുത്തത്​ സർക്കാറിനെയും സി.പി.എമ്മിനെയും ചൊടിപ്പിച്ചു. സർക്കാറി​ൻെറയും സി.പി.എമ്മി​ൻെറയും എതിർപ്പുകൾ വകവെക്കാതെ സ്വതന്ത്ര സംഘടനയെന്ന നിലക്ക്​ പരിഷത്ത്​ ഏറെ മുന്നോട്ടുപോയിരുന്നു. എറണാകുളത്ത്​ അടുത്തിടെ നടന്ന പരിപാടിയിൽ 'പുതിയൊരു ശാസ്​ത്രസംഘടനയുടെ ആവശ്യകത' സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ഉന്നയിച്ചിരുന്നു​. പരിഷത്തി​ൻെറ സിൽവർലൈൻ വിരുദ്ധതക്കുള്ള താക്കീതായാണ്​ സംഘടന ഈ പരാമർശത്തെ വിലയിരുത്തുന്നത്​. ഇതെല്ലാമാണ്​ പൊടുന്നനെയുള്ള പിന്മാറ്റ കാരണമെന്നാണ്​ സൂചന. പദ്ധതി​ എങ്ങനെ ബാധിക്കുന്നുവെന്നത്​ സംഘടനക്കകത്ത്​ നിന്ന്​ പ്രവർത്തകരെ ബോധ്യപ്പെടുത്തുകയാണ്​ ലക്ഷ്യമെന്നും ലഘുലേഖകൾ തയാറാക്കി പ്രചാരണം നടത്തുന്നുണ്ടെന്നും ശാസ്​ത്ര സാഹിത്യ പരിഷത്ത്​ സംസ്​ഥാന പ്രസിഡൻറ്​ ഒ.എം. ശങ്കരൻ 'മാധ്യമ'ത്തോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story