Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:07 AM GMT Updated On
date_range 13 Dec 2021 12:07 AM GMTകൊയിലാണ്ടി നഗരത്തിൽ തീപിടിത്തം
text_fieldsbookmark_border
കൊയിലാണ്ടി: നഗരത്തിൽ തീപിടിത്തം. സബ് രജിസ്ട്രാർ ഓഫിസിനു സമീപത്തെ ശാന്ത ഹോട്ടലിനു മുകളിൽ പ്രവർത്തിക്കുന്ന അഡ്വക്കറ്റ്സ് ക്ലർക്ക് ആൻഡ് നോട്ടറീസ് ഓഫിസിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പുക വരുന്നതു കണ്ടവർ അഗ്നി രക്ഷസേനയെ അറിയിച്ചു. അവരെത്തി തീ പടരുന്നത് തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഓഫിസില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറുകൾ, കമ്പ്യൂട്ടറുകൾ, ഫാനുകൾ എന്നിവ കത്തിനശിച്ചു. ഹോട്ടലിലെ പാചകവാതക സിലിണ്ടറുകൾ എടുത്തു മാറ്റി. ഇൻവെർട്ടറിൽനിന്ന് തീ ഉയർന്നതെന്നാണ് പ്രാഥമിക നിഗമനം. അസി. സ്റ്റേഷൻ ഓഫിസർ പി.കെ. പ്രമോദിൻെറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സിധീഷ്, ശ്രീകാന്ത്, ജിനീഷ്കുമാർ, ഷിജു, സിജിത്, ലിനീഷ്കുമാർ, ഷാജു, രാകേഷ്, ഹോംഗാർഡുമാരായ സോമൻ, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ, എസ്.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story