Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightബൂത്ത് മാറ്റത്തിന്...

ബൂത്ത് മാറ്റത്തിന് കൊടുത്ത വോട്ട് ‘കാണാനില്ല’

text_fields
bookmark_border
vote
cancel

ഫ​റോ​ക്ക്: ഒ​രു ബൂ​ത്തി​ൽ​നി​ന്ന് മ​റ്റൊ​രു ബൂ​ത്തി​ലേ​ക്ക് ഫോ​ർ​വേ​ഡ് ചെ​യ്ത വോ​ട്ട് കാ​ണാ​നി​ല്ല! ഫ​റോ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ ക​രു​വ​ൻ തി​രു​ത്തി ബൂ​ത്തി​ൽ പേ​രു​ള്ള വോ​ട്ട​ർ ഗ​വ.​ഗ​ണ​പ​ത് ഹൈ​സ്കൂ​ളി​ലെ 131 ാം ന​മ്പ​ർ ബൂ​ത്തി​ലേ​ക്ക് ത​ന്റെ വോ​ട്ട് ട്രാ​ൻ​സ്ഫ​ർ ചെ​യ്തെ​ങ്കി​ലും അ​വി​ട​ത്തെ ലി​സ്റ്റി​ൽ​നി​ന്ന് ക​രു​വ​ൻ തി​രു​ത്തി ലി​സ്റ്റി​ൽ നി​ന്നും ഔ​ട്ട്.

ന​ല്ലൂ​ർ ചേ​മ്പു​വീ​ട്ടി​ൽ പി.​വി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​കാ​ര​ണം സ​മ്മ​തി​ദാ​നാ​വ​കാ​ശം ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 25ന് ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ത്ത​തു​പ്ര​കാ​രം 131ാം ന​മ്പ​ർ ബൂ​ത്തി​ൽ പേ​ര് വ​ന്നി​ല്ല. പ​ക​രം ക​രു​വ​ൻ തി​രു​ത്തി ബൂ​ത്തി​ൽ വ​ന്നു. ത​ന്റെ വീ​ടി​ന​ടു​ത്ത ബൂ​ത്തി​ലേ​ക്ക് വോ​ട്ട് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി.​എ​ൽ.​ഒ​ക്ക് അ​പേ​ക്ഷ​യും ന​ൽ​കി.

തു​ട​ർ​ന്ന്,131ാം ന​മ്പ​ർ ബൂ​ത്തി​ൽ പേ​ര് വ​രാ​തി​രു​ന്ന​പ്പോ​ൾ ബി.​എ​ൽ.​ഒ.​യെ വി​ളി​ച്ച് കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ ത​നി​ക്ക് അ​റി​യി​ല്ലാ​യെ​ന്ന മ​റു​പ​ടി​യാ​ണ​ത്രേ ല​ഭി​ച്ച​ത്.

ക​രു​വ​ൻ​തി​രു​ത്തി​യി​ൽ​നി​ന്ന് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ക​യും 131ാം ന​മ്പ​ർ ബൂ​ത്തി​ൽ ചേ​ർ​ക്കാ​തെ​യും വ​ന്ന​താ​ണ് ത​നി​ക്ക് വോ​ട്ട് ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ജി​ല്ല ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteMissingLok Sabha Elections 2024Kozhikode News
News Summary - Booth's vote for change was missing
Next Story