Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightനൂ​റി​ന്‍റെ നി​റ​വി​ൽ...

നൂ​റി​ന്‍റെ നി​റ​വി​ൽ കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ധ​ർ​മാ​ശു​പ​ത്രി

text_fields
bookmark_border
dance
cancel
camera_alt

കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ധ​ർ​മാ​ശു​പ​ത്രി നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ

അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​രൂ​പം

കോ​ട്ട​ക്ക​ൽ: നൂ​റി​ന്‍റെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ധ​ർ​മാ​ശു​പ​ത്രി​യു​ടെ ആ​ഘോ​ഷ പ​ര​പാ​ടി​ക​ളി​ൽ സ​മ​ർ​പ്പ​ണ​വു​മാ​യി ജീ​വ​ന​ക്കാ​രും. ഒ​രു​വ​ർ​ഷം നീ​ളു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ 100 ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​രം ഹൃ​ദ്യ​മാ​യി.

കോ​ട്ട​ക്ക​ൽ മു​ര​ളി അ​ണി​യി​ച്ചൊ​രു​ക്കി​യ പ​ത്തു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ക​ലാ​രൂ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന​നു​സ​രി​ച്ച് ധ​ർ​മാ​ശു​പ​ത്രി​യി​ലെ വ​നി​ത, പു​രു​ഷ ജീ​വ​ന​ക്കാ​രാ​ണ് ചു​വ​ടു​ക​ൾ വെ​ച്ച് ആ​സ്വാ​ദ​ക​രെ വി​രു​ന്നൂ​ട്ടി​യ​ത്. 50 വ​നി​ത​ക​ളും ചി​രാ​തു​ക​ൾ തെ​ളി​യി​ച്ചാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്.

സു​മേ​ഷ് നൂ​പു​ര, സ​തീ​ഷ് കു​ന്ന​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു നൃ​ത്ത​സം​വി​ധാ​യ​ക​ർ. സൂ​പ്ര​ണ്ട് ഡോ. ​കെ. ലേ​ഖ, സീ​നി​യ​ർ മാ​നേ​ജ​ർ പി.​പി. രാ​ജ​ൻ എ​ന്നി​വ​രാ​ണ് അ​ണി​യ​റ ശി​ൽ​പ​ിക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram NewsKottakal Arya Vaidyashala Dharma Hospital
News Summary - Kottakal Arya Vaidyashala Dharma Hospital-anniversary
Next Story