Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 11:59 PM GMT Updated On
date_range 19 March 2022 11:59 PM GMTകെ റെയിൽ: കോൺഗ്രസ് ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടുന്നു-പി.സി. ചാക്കോ
text_fieldsbookmark_border
കെ-റെയിൽ: കോൺഗ്രസ് ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടുന്നു -പി.സി. ചാക്കോ പാലക്കാട്: കെ-റെയിൽ വിഷയത്തിൽ കോൺഗ്രസ് ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടുകയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. 2011ലെ പ്രകടനപത്രികയിൽ അതിവേഗ ഇടനാഴി വാഗ്ദാനം ചെയ്ത കോൺഗ്രസ് സെമി സ്പീഡ് പദ്ധതിക്കെതിരെ ഇപ്പോൾ കലാപാഹ്വാനം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും ചാക്കോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ-റയിൽ, കെ-ഫോൺ തുടങ്ങിയ ജനോപകാര പദ്ധതികൾ വിശദീകരിച്ച് 148 നിയോജക മണ്ഡലങ്ങളിൽ എൻ.സി.പി 1000 പരിപാടികൾ സംഘടിപ്പിക്കുമെന്നും ചാക്കോ പറഞ്ഞു. ദേശീയ വീക്ഷണവും സെക്യൂലർ നിലപാടുമുള്ള രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി ബി.ജെ.പി ബദൽ രൂപീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസില്ലെങ്കിൽ ബദൽ ഇല്ലെന്ന വാദം ശരിയല്ല. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും എൻ.സി.പിയിലേക്ക് കടന്നുവരാമെന്നും ചാക്കോ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ജില്ല പ്രസിഡൻറ് എ. രാമസ്വാമി, നേതാക്കളായ രാജൻ, റസാഖ് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story