Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃത പന്നി ഫാമുകൾ...

അനധികൃത പന്നി ഫാമുകൾ പൂട്ടാൻ തീരുമാനം

text_fields
bookmark_border
നേമം: ലൈസൻസില്ലാതെ പ്രവർത്തിച്ചുവരുന്ന പന്നി ഫാമുകൾ അടിയന്തരമായി പൂട്ടാൻ വിളപ്പിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. വിളപ്പിൽ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന 20ഓളം പന്നി ഫാമുകളാണ് പൂട്ടാൻ തീരുമാനിച്ചത്. കൂടുതലും ചെറുകോട്, കാരോട് വാർഡുകളിൽ ഉൾപ്പെടുന്നതാണ്. പഞ്ചായത്ത് ലൈസൻസില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പന്നി ഫാമുകളാണിവ. ഫാമിൽ നിന്നുള്ള ദുർഗന്ധം അസഹനീയ​മായതോടെയാണ് പൊതുജനങ്ങൾ കൂട്ടമായി വിളപ്പിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. സെക്രട്ടറി പന്നി ഫാം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകിയെങ്കിലും ഫാം ഉടമകൾ തയാറായിട്ടില്ല. കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നിസ്സംഗത പുലർത്തിയതാണ് വിളപ്പിൽ പഞ്ചായത്തിൽ അനധികൃത പന്നി ഫാമുകൾ പെരുകാൻ കാരണമെന്ന് ആരോപണമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story