Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീലത്തിമിംഗല...

നീലത്തിമിംഗല സാന്നിധ്യം; പഠനം ഉൗർജിതമാക്കി ഗവേഷകർ

text_fields
bookmark_border
ശംഖുംമുഖം: കേരളതീരത്ത് കടലിൽ നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച പഠനങ്ങൾ ഗവേഷകർ ഉൗർജിതമാക്കുന്നു. നീലത്തിമിംഗലങ്ങള്‍ കേരളതീരങ്ങളില്‍ കൂടുതലായി ആവാസം ഉറപ്പിക്കുമോയെന്ന ആശങ്ക ഗവേഷകര്‍ക്കുണ്ട്​. നിരോധം ലംഘിച്ച്​ കേരളതീരങ്ങളില്‍ കടൽ ജീവികളെ വ്യാപകമായി വേട്ടയാടുന്ന സാഹചര്യമാണ്​. കടലിലെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം കുറക്കുമെന്നാണ്​ വിലയിരുത്തൽ. അഹമ്മദാബാദിലെ സമുദ്ര സസ്തിനി ഗ​േവഷക ഡോ. ദീപാനി സുറ്റാറിയ, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആൻഡ്​ ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം കേരളതീരങ്ങളില്‍ നീലത്തിമംഗലങ്ങളെ കണ്ടെത്താനുള്ള ഗവേഷണ പ്രവർത്തനങ്ങളിലാണ്​. വിഴിഞ്ഞം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ഒരാഴ്ച മുമ്പ് കൊച്ചി തീരത്തുനിന്ന്​ 47 നോട്ടിക്കൽ മൈല്‍ അകലെ നീലത്തിമിംഗലങ്ങളെ കണ്ടത്. കുഞ്ഞുങ്ങൾ അടക്കമുള്ള രണ്ടിലധികം തിമിംഗല കുടുംബങ്ങളെയാണ് കടലില്‍ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍കൂടി കണ്ടതോടെ ഗവേഷകര്‍ കൂടുതല്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്​. നേരത്തേ ജില്ലയില്‍ വിഴിഞ്ഞത്തിനും പൂവാറിനും ഇടക്ക് ആഴക്കടലില്‍ സ്ഥാപിച്ചിരുന്ന ഹൈഡ്രോ ഫോണിലാണ് നീലത്തിമിംഗലത്തി​ൻെറ ശബ്​ദം രേഖപ്പെടുത്തിയത്. ശബ്​ദതരംഗം തിരിച്ചറിഞ്ഞ ഗവേഷകര്‍ കേരളത്തി​ൻെറ തീരങ്ങളില്‍ നീലത്തിമിംഗലങ്ങളെ ക​െണ്ടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഒന്നിലധികം നീലത്തിമിംഗലങ്ങളുടെ സാന്നിധ്യംകൂടി കേരളതീരത്ത്​ സ്ഥിരീകരിക്കപ്പെട്ടത്. കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ആശയവിനിമയത്തിനാണ് നീലത്തിമിംഗലങ്ങള്‍ ശബ്​ദം പുറപ്പെടുവിക്കുന്നത്. നീലത്തിമംഗലങ്ങളെ ക​െണ്ടത്തിയ​ശേഷം ഹൈഡ്രോ ഫോണിൽ പതിഞ്ഞ ശബ്​ദം ആവാസത്തിനായി കേരളതീരങ്ങൾ നീലത്തിമിംഗലങ്ങൾ തെരഞ്ഞടുത്തുവെന്ന്​ കരുതാവുന്നതാണെന്ന്​ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കേരളതീരങ്ങളിൽനിന്ന് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം, സ്പേം എന്നിവയുടെ സാന്നിധ്യം പലതവണ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story