Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightലോ​ക്​​സ​ഭ...

ലോ​ക്​​സ​ഭ ​തെരഞ്ഞെടുപ്പ്; കടലിലും പൊലീസ് പരിശോധന

text_fields
bookmark_border
ലോ​ക്​​സ​ഭ ​തെരഞ്ഞെടുപ്പ്; കടലിലും പൊലീസ് പരിശോധന
cancel

ആ​റ്റി​ങ്ങ​ൽ: ലോ​ക്​​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ അ​ഞ്ചു​തെ​ങ്ങ്​ കോ​സ്റ്റ​ൽ പൊ​ലീ​സും ചി​റ​യി​ൻ​കീ​ഴ് എ​ക്​​സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി പെ​രു​മാ​തു​റ, പൊ​ഴി​യൂ​ർ, അ​ഞ്ചു​തെ​ങ്ങ്​ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ൽ​മാ​ർ​ഗം പ​ണം, അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ എ​ത്തു​ന്ന​താ​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി ബോ​ട്ടു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി.

ചി​റ​യി​ൻ​കീ​ഴ് എ​ക്​​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ബി. വി​ജ​യ​ൻ, അ​സി​സ്റ്റ​ന്റ് എ​ക്സ്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ഷി​ബു​കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ അ​ബ്ദു​ൽ ഹാ​ഷിം, സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ്നേ​ഹേ​ഷ്, റ​ഹിം, അ​ഞ്ചു​തെ​ങ്ങ്​ കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നും ഈ ​മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeaPolice CheckingLok Sabha Elections 2024
News Summary - Lok Sabha Elections; Police checking at sea
Next Story