Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവിഴിഞ്ഞം തുറമുഖം:...

വിഴിഞ്ഞം തുറമുഖം: ട്രയല്‍ റണ്‍ ജൂണിൽ -മന്ത്രി വാസവൻ

text_fields
bookmark_border
vizhinjam port
cancel
camera_alt

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വിഴിഞ്ഞം നിർമാണ പുരോഗതി വിലയിരുത്തുന്നു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ട്ര​യ​ല്‍ റ​ണ്‍ ജൂ​ണി​ൽ ന​ട​ക്കു​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഓ​ണ​ത്തി​ന് തു​റ​മു​ഖം ക​മീ​ഷ​ന്‍ ചെ​യ്യും. തു​റ​മു​ഖ നി​ർ​മാ​ണ പു​രോ​ഗ​തി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം ക​ഴി​ഞ്ഞ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ​യും ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നെ​യും അ​ദാ​നി വി​ഴി​ഞ്ഞം പോ​ർ​ട്ട് സി.​ഇ.​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ൻ, സി.​എ​സ്.​ആ​ർ വി​ഭാ​ഗം മേ​ധാ​വി അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​റ​മു​ഖ നി​ർ​മാ​ണ പു​രോ​ഗ​തി​യി​ൽ മ​ന്ത്രി​മാ​ർ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യി അ​ദാ​നി പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ്, വി​സി​ൽ എം.​ഡി ദി​വ്യ എ​സ്. അ​യ്യ​ർ, സി.​ഇ.​ഒ ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam PortTrial RunTrivandrum News
News Summary - Vizhinjam port- Trial run in June - Minister Vasavan
Next Story