Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സ്​;...

നവകേരള സദസ്സ്​; വെഞ്ഞാറമൂട്ടിൽ നൂറോളം പേർ കരുതൽ തടങ്കലിൽ

text_fields
bookmark_border
കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ർ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ൾ
cancel
camera_alt

കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ർ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ൾ

കി​ളി​മാ​നൂ​ർ: ന​വ​കേ​ര​ള സ​ദ​സ്സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വെ​ഞ്ഞാ​റ​മൂ​ടി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ്, മ​ഹി​ള കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നൂ​റോ​ളം പേ​രെ ക​രു​ത​ൽ ക​ട​ങ്ക​ലി​ൽ എ​ടു​ത്ത് കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കി​ളി​മാ​നൂ​രി​ലെ നൂ​റോ​ളം കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ന് സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ​ത് വ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. വ്യാ​ഴാ​ഴ്ച സ​ന്ധ്യ​ക്ക് 6.30 ഓ​ടെ​യാ​ണ് സം​ഭ​വം.

കെ.​പി.​സി.​സി അം​ഗം ര​മ​ണി പി. ​നാ​യ​ർ, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, എം. ​ഷം​സു​ദ്ദീ​ൻ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് യൂ​സു​ഫ് ക​ല്ല​റ, ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക മു​ള്ള​വ​രെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച വാ​മ​ന​പു​രം മ​ണ്ഡ​ലം ന​വ​കേ​ര​ള​യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലെ​ടു​ത്ത​ത്.

കെ.​പി.​സി.​സി അം​ഗം കി​ളി​മാ​നൂ​ർ എ​ൻ. സു​ദ​ർ​ശ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ന് മു​ന്നി​ൽ സം​ഘ​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:preventive detentionVenjaramooduNava Kerala Sadas
News Summary - Nava Kerala sadas; About 100 people are under preventive detention in Venjaramoodu
Next Story