നിപ: അഞ്ചു പേരുടെ പുനർ സാമ്പ്ൾ പരിശോധനഫലം നെഗറ്റിവ്; കേന്ദ്രസംഘം പാലക്കാട്ട്
text_fieldsപാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിപ സംശയിച്ച് ഐസൊലേഷനിൽ കഴിയുന്ന അഞ്ചു പേരുടെ പുനർ സാമ്പ്ൾ പരിശോധനഫലം നെഗറ്റിവ്. ജില്ലയിൽ നിലവിൽ ഒരു രോഗിക്കു മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചത്.
178 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നിപയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദഗ്ധസംഘം ജില്ലയിലെത്തി. മണ്ണാർക്കാട്ട് അവലോകന യോഗം നടന്നു.
അഡീഷനൽ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ കെ.പി. റീത്ത, ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, വനസംരക്ഷണ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥർ, തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പിലെയും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ സന്ദർശിച്ച് നിർദേശം നൽകി. കേന്ദ്രസംഘം നിപ രോഗബാധിതയുടെ റൂട്ട് മാപ്പിലുള്ള മണ്ണാർക്കാട് നഴ്സിങ് ഹോം, പാലോട് മെഡി സെന്റർ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.