Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളുകളിൽ വിദ്യാർഥി...

സ്കൂളുകളിൽ വിദ്യാർഥി സുരക്ഷ: ഇടപെട്ട് ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര മാർഗനിർദേശം രൂപവത്​കരിക്കാൻ ചീഫ് സെക്രട്ടറി ഉടൻ ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈകോടതി. അതിൽ വിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യ, വനം ഉന്നത ഉദ്യോഗസ്ഥ​രെയടക്കം പ​ങ്കെടുപ്പിക്കണം. ​മാർഗരേഖയുടെ കരട് 28ന് വിഷയം പരിഗണിക്കുമ്പോൾ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

സുൽത്താൻബത്തേരിയിൽ സ്കൂളിൽവെച്ച്​ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ചതും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയതുമായ ഹരജികളാണ് കോടതി പരിഗണിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtSchoolsstudent
News Summary - Student safety in schools: High Court intervenes
Next Story