Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വോട്ടർമാരെ...

'വോട്ടർമാരെ തെറ്റിധരിപ്പിച്ചു'; മന്ത്രി ആർ. ബിന്ദുവിനെതിരെ ഉണ്ണിയാട​െൻറ തെരഞ്ഞെടുപ്പ്​ ഹരജി

text_fields
bookmark_border
thomas unniadan- r bindhu
cancel

കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽനിന്ന്​ മന്ത്രി ആർ. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്​ റദ്ദാക്കണ​െമന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ സ്ഥാനാർഥിയുടെ ഹരജി.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നവിധം 'പ്രഫസർ' പദം പേരിനുമുമ്പ്​ ബോധപൂർവം ഉപയോഗിച്ചാണ്​ ബിന്ദു തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തിയതെന്നും ഇത്​ തെരഞ്ഞെടുപ്പ്​ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ്​ കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ​ ഹരജി നൽകിയിരിക്കുന്നത്​.

പ്രഫസർ അ​െല്ലന്ന്​ ഉത്തമബോധ്യമുണ്ടായിട്ടും വോട്ട്​ ലക്ഷ്യമിട്ട്​ ആ പദം ഉപയോഗി​െച്ചന്നാണ്​ ഹരജിയിലെ ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്​റ്ററുകളിലും ലഘുലേഖകളിലും നോട്ടീസുകളിലും ചുവരെഴുത്തുകളിലും മറ്റ്​ പ്രചാരണ സാമഗ്രികളിലുമെല്ലാം പ്രഫസർ എന്ന്​ പേരിനൊപ്പം ചേർത്തിരുന്നു.

ബാലറ്റിലും ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലും പ്രഫസർ ചേർത്ത്​ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്​ സ്വാധീനിച്ച്​ നേടിയതാണ്​ വിജയമെന്നും റദ്ദാക്കണമെന്നുമാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas unniyadanR Bindu
News Summary - thomas unniyadans election petition against minister R Bindu
Next Story