Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ പൂരം: രണ്ട്...

തൃശൂർ പൂരം: രണ്ട് ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽകാലിക സ്റ്റോപ്പ്

text_fields
bookmark_border
train service
cancel

തൃശൂർ പൂരം പ്രമാണിച്ച്‌ രണ്ട് ട്രെയിനുകൾക്ക് താൽകാലിക സ്റ്റോപ്പ് അനുവദിച്ചു. 16649/16650 പരശുരാം എക്സ് പ്രസിനും 16305/16306 എറണാകുളം-കണ്ണൂർ ഇന്റർ സിറ്റി എക്സ് പ്രസിനുമാണ് ഏപ്രിൽ 19, 20 തീയതികളിൽ പൂങ്കുന്നത്ത് താൽകാലിക സ്റ്റോപ്പ് അനുവദിച്ചത്.

പൂരം ദിവസം വൈകീട്ട് മുതൽ പിറ്റേന്ന് രാവിലെ വരെ തൃശൂർ, പൂങ്കുന്നം സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.

സ്റ്റേഷനുകളിലേക്കുള്ള വഴികളിൽ കൂടുതൽ വെളിച്ചവും പ്ലാറ്റ്ഫോമുകളിൽ ആവശ്യത്തിന് കുടിവെള്ള സൗകര്യം ഒരുക്കും. യാത്രികരുടെ സുരക്ഷക്കായി കൂടുതൽ പൊലീസ്, ആർ.പി.എഫ് സേനാംഗങ്ങളെയും റെയിൽവേ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain serviceThrissur Pooram
News Summary - Thrissur Pooram: temporary stop for two trains in Punkunnam
Next Story